ജില്ലാകേന്ദ്രം: കാസര്‍കോട്
ജനസംഖ്യ: 12,04,078
സ്ത്രീ-പുരു.അനുപാതം: 1047/1000
സാക്ഷരത: 85.17%
മുനിസിപ്പാലിറ്റികള്‍: കാസര്‍കോട്, കാഞ്ഞങ്ങാട്
താലൂക്കുകള്‍: കാസര്‍കോട്, ഹോസ്ദുര്‍ഗ്ഗ്
റവന്യൂവില്ലേജുകള്‍: 75
ബേ്‌ളാക്ക്പഞ്ചായത്തുകള്‍: മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം
ഗ്രാമപഞ്ചായത്തുകള്‍: 39
മെയിന്റോഡ്: എന്‍. എച്ച്. 17

ചരിത്രം
ഒമ്പതാംനൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയില്‍ കേരളം സന്ദര്‍ശിച്ച അറബി സഞ്ചാരികളില്‍ മിക്കവരും കാസര്‍കോട്  വന്നിട്ടുണ്ട്. ‘ഹര്‍ക്ക് വില്ലിയ’ എന്നാണ് അവര്‍ കാസര്‍കോടിനെ വിളിച്ചിരുന്നത്. 64 തുളു-മലയാള ഗ്രാമങ്ങള്‍ ഉള്‍പ്പെട്ട കുമ്പള സാമ്രാജ്യത്തിന്‍േറതായിരുന്നു കാസര്‍കോട്. വിജയനഗരരാജാവ് കാസര്‍കോട് ആക്രമിക്കുമ്പോള്‍ നീലേശ്വരം തലസ്ഥാനമാക്കി കോലത്തിരി കാസര്‍കോട് ഭരിക്കുകയായിരുന്നു. വിജയനഗരസേനയെ തോല്പിക്കാന്‍ കോലത്തിരിയെ സഹായിച്ച ഭടന്‍മാരുടെ പ്രതീകമാണ് തെയ്യത്തിലെ പലകഥാപാത്രങ്ങളും എന്ന് വിശ്വാസമുണ്ട്. ബോംബെ പ്രസിഡന്‍സിയുടെ തെക്കന്‍ കാനറ ജില്ലയുടെ ഭാഗമായിരുന്ന ബേക്കല്‍ താലൂക്കിലായിരുന്നു മുമ്പ് കാസര്‍കോട്. 1882 ല്‍ ബേക്കല്‍ മദ്രാസ് പ്രസിഡന്‍സിയോട് കൂട്ടിച്ചേര്‍ത്ത ശേഷമാണ് കാസര്‍കോട് താലൂക്ക് ഉണ്ടായത്. 1956 നവംബര്‍ ഒന്നിന് സംസ്ഥാന രൂപീകരണ കാലത്താണ് കാസര്‍കോട് കേരളത്തോട് കൂട്ടിച്ചേര്‍ത്തത്.

ഭൂമിശാസ്ത്രം
കിഴക്കന്‍ഭാഗത്ത് പശ്ചിമഘട്ടമലനിരകളാണ് ഇടനാട്, മലനാട്, തീരദേശം എന്നിങ്ങനെ ഭൂവിഭാഗങ്ങളുണ്ട്.

അടിസ്ഥാനവസ്തുതകള്‍
സംസ്ഥാനത്തിന്റെ വടക്കേയറ്റത്തെ ജില്ല.
കേരളത്തിന്റെ രണ്ടാമത്തെ ചെറിയ ജില്ല.
‘ദൈവങ്ങളുടെ നാട്’ എന്നറിയപ്പെടുന്നു.
കര്‍ണാടകത്തിലെ ക്‌ളാസിക്കല്‍ കലയായ യക്ഷഗാനം കാസര്‍കോട് പ്രചാരത്തിലുണ്ട്.