അയോദ്ധ്യാകാണ്ഡം പേജ് 52
നിന്നുടെ ഗര്‍ഭത്തിലുത്ഭവിച്ചേനൊരു
പുണ്യമില്ളാത്തമഹാപാപി ഞാനഹോ.
നിന്നോടുരിയാടരുതിനി ഞാന്‍ ചെന്നു
വഹ്നിയില്‍ വീണുമരിപ്പ,നല്ളായ്കിലോ
കാളകൂടം കുടിച്ചീടുവ,നല്ളായ്കില്‍
വാളെടുത്താശു കഴുത്തറുത്തീടുവന്‍.
വല്ള കണക്കിലും ഞാന്‍ മരിച്ചീടുവ
നിലെ്ളാരു സംശയം ദുഷെ്ട ഭയങ്കരീ!
ഘോരമായുള്ള കുംഭീപാകമാകിയ
നാരകംതന്നില്‍ വസിക്കിതുമൂലം.
ഇത്തരം മാതരം ഭര്‍ത്സിച്ചു ദു:ഖിച്ചു
സത്വരം ചെന്നു കൌസല്യാഗൃഹം പുക്കാന്‍.
പാദേ നമസ്കരിച്ചൊരു ഭരതനെ
മാതാവും കൊസല്യയും പുണര്‍ന്നീടിനാള്‍.
കണ്ണുനീരോടും മെലിഞ്ഞതു ദീനയായ്
ഖിന്നയായോരു കൌസല്യ ചൊല്ളീടിനാള്‍;
കര്മ്മദോഷങ്ങളിതെല്ളാമകപെ്പട്ടി
തെന്മകന്‍ ദൂരത്തകപെ്പട്ട കാരണം.
ശ്രീരാമനുമനുജാതനും സീതയും
ചീരംബരജടാധാരികളായ് വനം
പ്രാപിച്ചിതെന്നെയും ദു:ഖാംബുരാശിയില്‍
താപേന മഗ്നയാക്കീടിനാര്‍ നിര്‍ദ്ദയം.
ഹാ! രാമ! രാമ! രഘുവംശനായക!
നാരായണ! പരമാത്മന്‍ ജഗല്പതേ!
നാഥ! ഭവാന് മമ നന്ദനനായ് വന്നു
ജാതനായീടിനാന്‍ കേവലമെങിലും
ദു:ഖമെന്നെപ്പിരിയുന്നീലൊരിക്കലു
മുള്‍ക്കാമ്പിലോര്‍ത്താല്‍ വിധിബലമാം തുലോം.
ഇത്ഥം കരയുന്ന മാതാവു തന്നെയും
നത്വാ ഭരതനും ദു:ഖേന ചൊല്ളിനാന്‍:
ആതുരമാനസയായ്കിതുകൊണ്ടു
മാതാവു ഞാന്‍ പറയുന്നതു കേള്‍ക്കണം.
രാഘവരാജ്യാഭിഷേകം മുടക്കിയാള്‍
കൈകേയിയാകിയ മാതാവു മാതാവേ!
ബ്രഝഹത്യാശതജാതമാം പാപവു
മമ്മേ ഭുജിക്കുന്നതുണ്ടു ഞാന്‍ നിര്‍ണയം
ബ്രഝാത്മജനാം വസിഷ്ഠമുനിയെയും
ധര്‍മ്മദാരങ്ങളരുന്ധതി തന്നെയും
ഖഡ്ഗേന നിഗ്രഹിച്ചാലുള്ള പാപവു
മൊക്കെയനുഭവിച്ചീടുന്നതുണ്ടു ഞാന്‍.
ഇങ്ങനെ നാനാശപഥങ്ങളും ചെയ്തു
തിങ്ങിന ദു:ഖം കലര്‍ന്നുഭരതനും
കേഴുന്ന നേരം ജനനിയും ചൊല്ളിനാള്‍:
ദോഷം നിനക്കേതുമിലെ്ളന്നറിഞ്ഞു ഞാന്‍.
ഇത്ഥം പറഞ്ഞു പുണര്‍ന്നു ഗാഢം ഗാഢ
മുത്തമാംഗേ മുകര്‍ന്നാളതു കണ്ടവ
രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാ
രക്കഥ കേട്ടു വസിഷ്ഠമുനീന്ദ്രനും
മന്ത്രിജനത്തോടൂ മന്‍പോടെഴുന്നള്ളി
സന്താപമോടെ തൊഴുതു ഭരതനും
രോദനം കണ്ടരുള്‍ ചെയ്തു വസിഷ്ഠനും:
Leave a Reply