രേകാന്തമുക്തന്മാരിലേ്‌ളതും സംശയമോര്‍ത്താല്‍.
ത്വഭക്തിസുധാഹീനന്മാരായുളളവര്‍ക്കെല്‌ളാം
സ്വപ്‌നത്തില്‍പേ്പാലും മോക്ഷം സംഭവിക്കയുമില്‌ള. 500
ശ്രീരാമ! രഘുപതേ! കേവലജ്ഞാനമൂര്‍ത്തേ!
ശ്രീരമണാത്മാരാമ! കാരുണ്യാമൃതസിന്ധോ!
എന്തിനു വളരെ ഞാനിങ്ങനെ പറയുന്നു
ചിന്തിക്കില്‍ സാരം കിഞ്ചില്‍ ചൊല്‌ളുവന്‍ ധരാപതേ!
സാധുസംഗതിതന്നെ മോക്ഷകാരണമെന്നു
വേദാന്തജ്ഞന്മാരായ വിദ്വാന്മാര്‍ ചൊല്‌ളീടുന്നു.
സാധുക്കളാകുന്നതു സമചിത്തന്മാരലേ്‌ളാ
ബോധിപ്പിച്ചീടുമാത്മജ്ഞാനവും ഭക്തന്മാര്‍ക്കായ്
നിസ്പൃഹന്മാരായ് വിഗതൈഷണന്മാരായ് സദാ
ത്വത്ഭക്തന്മാരായ് നിവൃത്താഖിലകാമന്മാരായ് 510
ഇഷ്ടാനിഷ്ടപ്രാപ്തികള്‍ രണ്ടിലും സമന്മാരായ്
നഷ്ടസംഗന്മാരുമായ് സന്യസ്തകര്‍മ്മാക്കളായ്
തുഷ്ടമാനസന്മാരായ് ബ്രഹ്മതല്‍പ്പരന്മാരായ്
ശിഷ്ടാചാരൈകപരായണന്മാരായി നിത്യം
യോഗാര്‍ത്ഥം യമനിയമാദിസമ്പന്നന്മാരാ
യേകാന്തേ ശമദമസാധനയുക്തന്മാരായ്
സാധുക്കളവരോടു സംഗതിയുണ്ടാകുമ്പോള്‍
ചേതസി ഭവല്‍കഥാശ്രവണേ രതിയുണ്ടാം.
ത്വല്‍കഥാശ്രവണേന ഭക്തിയും വര്‍ദ്ധിച്ചീടും
ഭക്തി വര്‍ദ്ധിച്ചീടുമ്പോള്‍ വിജ്ഞാനമുണ്ടായ്‌വരും; 520
വിജ്ഞാനജ്ഞാനാദികള്‍കൊണ്ടു മോക്ഷവും വരും;
വിജ്ഞാതമെന്നാല്‍ ഗുരുമുഖത്തില്‍നിന്നിതെല്‌ളാം.
ആകയാല്‍ ത്വല്‍ഭക്തിയും നിങ്കലേപ്രേമവായ്പും
രാഘവ! സദാ ഭവിക്കേണമേ ദയാനിധേ!
ത്വല്‍പാദാബ്ജങ്ങളിലും ത്വത്ഭക്തന്മാരിലുമെ
ന്നുള്‍പ്പൂവില്‍ ഭക്തി പുനരെപേ്പാഴുമുണ്ടാകേണം.
ഇന്നലേ്‌ളാ സഫലമായ്‌വന്നതു മമ ജന്മ
മിന്നു മല്‍ ക്രതുക്കളും വന്നിതു സഫലമായ്.
ഇന്നലേ്‌ളാ തപസ്‌സിനും സാഫല്യമുണ്ടായ്‌വന്നു
ഇന്നലേ്‌ളാ സഫലമായ്‌വന്നതു മന്നേത്രവും. 530
സീതയാ സാര്‍ദ്ധം ഹൃദി വസിക്ക സദാ ഭവാന്‍
സീതാവല്‌ളഭ! ജഗന്നായക! ദാശരഥേ!