ഇത്തരം ചൊല്‌ളീടുവാന്‍ തോന്നിയതെന്തേ ചണ്ഡി!
ധിഗ്ധിഗത്യന്തം ക്രൂരചിത്തം നാരികള്‍ക്കെല്‌ളാം.
വനദേവതമാരേ! പരിപാലിച്ചുകൊള്‍വിന്‍
മനുവംശാധീശ്വരപത്‌നിയെ വഴിപോലെ.”
ദേവിയെ ദേവകളെബ്ഭരമേല്‍പിച്ചു മന്ദം
പൂര്‍വജന്‍തന്നെക്കാണ്‍മാന്‍ നടന്നു സൗമിത്രിയും.

സീതാപഹരണം

അന്തരം കണ്ടു ദശകന്ധരന്‍ മദനബാ
ണാന്ധനായവതരിച്ചീടിനാനവനിയില്‍.
ജടയും വല്ക്കലവും ധരിച്ചു സന്യാസിയാ
യുടജാങ്കണേ വന്നുനിന്നിതു ദശാസ്യനും. 1360
ഭിക്ഷുവേഷത്തെപ്പൂണ്ട രക്ഷോനാഥനെക്കണ്ടു
തല്‍ക്ഷണം മായാസീതാദേവിയും വിനീതയായ്
നത്വാ സംപൂജ്യ ഭക്ത്യാ ഫലമൂലാദികളും
ദത്വാ സ്വാഗതവാക്യമുകത്വാ പിന്നെയും ചൊന്നാള്‍.
അെ്രെതവ ഫലമൂലാദികളും ഭുജിച്ചുകൊ
ണ്ടിത്തിരിനേരമിരുന്നീടുക തപോനിധേ!
ഭര്‍ത്താവു വരുമിപേ്പാള്‍ ത്വല്‍പ്രിയമെല്‌ളാം ചെയ്യും
ക്ഷുത്തൃഡാദിയും തീര്‍ത്തു വിശ്രമിച്ചാലും ഭവാന്‍.”
ഇത്തരം മായാദേവീമുഗ്ദ്ധാലാപങ്ങള്‍ കേട്ടു
സത്വരം ഭിക്ഷുരൂപി സസ്മിതം ചോദ്യംചെയ്താന്‍ഃ 1370
‘കമലവിലോചനേ! കമനീയാംഗി! നീയാ
രമലേ! ചൊല്‌ളീടു നിന്‍ കമിതാവാരെന്നതും.
നിഷ്ഠുരജാതികളാം രാക്ഷസരാദിയായ
ദുഷ്ടജന്തുക്കളുളള കാനനഭൂമിതന്നില്‍
നീയൊരു നാരീമണി താനേ വാഴുന്നതെ,ന്തൊ
രായുധപാണികളുമില്‌ളലേ്‌ളാ സഹായമായ്.
നിന്നുടെ പരമാര്‍ത്ഥമൊക്കവേ പറഞ്ഞാല്‍ ഞാ
നെന്നുടെ പരമാര്‍ത്ഥം പറയുന്നുണ്ടുതാനും.”
മേദിനീസുതയതുകേട്ടുരചെയ്തീടിനാള്‍ഃ
‘മേദിനീപതിവരനാമയോദ്ധ്യാധിപതി 1380
വാട്ടമില്‌ളാത ദശരഥനാം നൃപാധിപ
ജ്യേഷ്ഠനന്ദനനായ രാമനത്ഭുതവീര്യന്‍