ശസ്ത്രചാപങ്ങളോടുംകൂടവേ കിടക്കുന്ന
തെത്രയുമടുത്തുകാണായിതു മദ്ധ്യേമാര്‍ഗ്ഗം.
അന്നേരം സൗമിത്രിയോടരുളിച്ചെയ്തു രാമന്‍ഃ
‘ഭിന്നമായോരു രഥം കാണ്‍കെടോ കുമാര! നീ. 1590
തന്വംഗിതന്നെയൊരു രാക്ഷസന്‍ കൊണ്ടുപോമ്പോ
ളന്യരാക്ഷസനവനോടു പോര്‍ചെയ്തീടിനാന്‍.
അന്നേരമഴിഞ്ഞ തേര്‍ക്കോപ്പിതാ കിടക്കുന്നു
എന്നു വന്നീടാമവര്‍ കൊന്നാരോ ഭക്ഷിച്ചാരോ?”
ശ്രീരാമനേവം പറഞ്ഞിത്തിരി നടക്കുമ്പോള്‍
ഘോരമായൊരു രൂപം കാണായി ഭയാനകം.
‘ജാനകിതന്നെത്തിന്നു തൃപ്തനായൊരു യാതു
ധാനനിക്കിടക്കുന്നതത്ര നീ കണ്ടീലയോ?
കൊല്‌ളുവേനിവനെ ഞാന്‍ വൈകാതെ ബാണങ്ങളും
വില്‌ളുമിങ്ങാശു തന്നീടെ”ന്നതു കേട്ടനേരം 1600
വിത്രസ്തഹൃദയനായ്പക്ഷിരാജനും ചൊന്നാന്‍ഃ
‘വദ്ധ്യനല്‌ളഹം തവ ഭക്തനായോരു ദാസന്‍
മിത്രമെത്രയും തവ താതനു വിശേഷിച്ചും
സ്‌നിഗ്ദ്ധനായിരിപെ്പാരു പക്ഷിയാം ജടായു ഞാന്‍.
ദുഷ്ടനാം ദശമുഖന്‍ നിന്നുടെ പത്‌നിതന്നെ
ക്കട്ടുകൊണ്ടാകാശേ പോകുന്നേരമറിഞ്ഞു ഞാന്‍
പെട്ടെന്നു ചെന്നു തടുത്തവനെ യുദ്ധംചെയ്തു
മുട്ടിച്ചു തേരും വില്‌ളും പൊട്ടിച്ചുകളഞ്ഞപേ്പാള്‍
വെട്ടിനാന്‍ ചന്ദ്രഹാസംകൊണ്ടവന്‍ ഞാനുമപേ്പാള്‍
പുഷ്ടവേദനയോടും ഭൂമിയില്‍ വീണേനലേ്‌ളാ. 1610
നിന്തിരുവടിയെക്കണ്ടൊഴിഞ്ഞു മരിയായ്‌കെ
ന്നിന്ദിരാദേവിയോടു വരവും വാങ്ങിക്കൊണ്ടേന്‍.
തൃക്കണ്‍പാര്‍ക്കേണമെന്നെക്കൃപയാ കൃപാനിധേ!
തൃക്കഴലിണ നിത്യമുള്‍ക്കാമ്പില്‍ വസിക്കേണം.”
ഇത്തരം ജടായുതന്‍ വാക്കുകള്‍ കേട്ടു നാഥന്‍
ചിത്തകാരുണ്യംപൂണ്ടു ചെന്നടുത്തിരുന്നു തന്‍
തൃക്കൈകള്‍കൊണ്ടു തലോടീടിനാനവനുടല്‍
ദുഖാശ്രുപ്‌ളുതനയനത്തോടും രാമചന്ദ്രന്‍.
‘ചൊല്‌ളുചൊല്‌ളഹോ! മമ വല്‌ളഭാവൃത്താന്തം നീ”
യെല്‌ളാമെന്നതു കേട്ടു ചൊല്‌ളിനാന്‍ ജടായുവുംഃ 1620
‘രക്ഷോനായകനായ രാവണന്‍ ദേവിതന്നെ