കിഷ്കിന്ധാകാണ്ഡം പേജ് 3
മാനവവീരനുമപേ്പാളരുള്‍ചെയ്തു
വാനരശ്രേഷ്ഠനെ നോക്കി ലഘുതരം:
”രാമനെന്നെന്നുടെ നാമം ദശരഥ
ഭൂമിപാലേന്ദ്രതനയ,നിവന്‍ മമ
സോദരനാകിയ ലകഷ്മണന്‍, കേള്‍ക്ക നീ
ജാതമോദം പരമാര്‍ത്ഥം മഹാമതേ!
ജാനകിയാകിയ സീതയെന്നുണ്ടൊരു
മാനിനിയെന്നുടെ ഭാമിനി കൂടവെ.
താതനിയോഗേന കാനനസീമനി
യാതന്മാരായി തപസ്‌സുചെയ്തീടുവാന്‍.
ദണ്ഡകാരണ്യേ വസിക്കുന്നനാളതി
ചണ്ഡനായോരു നിശാചരന്‍ വന്നുടന്‍
ജാനകീദേവിയെക്കട്ടുകൊണ്ടീടിനാന്‍,
കാനനേ ഞങ്ങള്‍ തിരഞ്ഞു നടക്കുന്നു.
കണ്ടീലവളെയൊരേടത്തുമിന്നിഹ
കണ്ടുകിട്ടീ നിന്നെ, നീയാരെടോ സഖേ!
ചൊല്‌ളീടുകെ”ന്നതു കേട്ടൊരു മാരുതി
ചൊല്‌ളിനാന്‍ കൂപ്പിത്തൊഴുതു കുതൂഹലാല്‍:
സുഗ്രീവനാകിയ വാനരേന്ദ്രന്‍ പര്‍വ്വ
താഗ്രേ വസിക്കുന്നിതത്ര രഘുപതേ!
മന്ത്രികളായ് ഞങ്ങള്‍ നാലുപേരുണ്ടലേ്‌ളാ
സന്തതംകൂടെപ്പിരിയാതെ വാഴുന്നു.
അഗ്രജനാകിയ ബാലി കപീശ്വര
നുഗ്രനാട്ടിക്കളഞ്ഞീടിനാന്‍ തമ്പിയെ.
സുഗ്രീവനുളള പരിഗ്രഹം തന്നെയു
മഗ്രജന്‍തന്നെ പരിഗ്രഹിച്ചീടിനാന്‍.
ഋശ്യമൂകാചലം സങ്കേതമായ്‌വന്നു
വിശ്വാസമോടിരിക്കുന്നിതര്‍ക്കാത്മജന്‍
ഞാനവന്‍തന്നുടെ ഭൃത്യനായുളേളാരു
വാനരന്‍ വായുതനയന്‍ മഹാമതേ!
നാമധേയം ഹനൂമാനഞ്ജനാത്മജ
നാമയം തീര്‍ത്തു രകഷിച്ചുകൊളേളണമേ!
സുഗ്രീവനോടു സഖ്യം ഭവാനുണ്ടെങ്കില്‍
നിഗ്രഹിക്കാമിരുവര്‍ക്കുമരികളെ.
വേലചെയ്യാമതിനാവോളമാശു ഞാ,
നാലംബനം മേറ്റ്‌നിക്കില്‌ള ദൈവമേ!
ഇത്ഥം തിരുമനസെ്‌സങ്കിലെഴുന്നളളു
കുള്‍ത്താപമെല്‌ളാമകലും ദയാനിധേ!”
എന്നുണര്‍ത്തിച്ചു നിജാകൃതി കൈക്കൊണ്ടു
നിന്നു തിരുമുമ്പിലാമ്മാറു മാരുതി.
”പോക മമ സ്‌കന്ധമേറീടുവിന്‍ നിങ്ങ
ളാകുലഭാവമകലെക്കളഞ്ഞാലും.”
അപേ്പാള്‍ ശബരിതന്‍ വാക്കുകളോര്‍ത്തുക
ണ്ടുല്‍പലനേത്രനനുവാദവും ചെയ്തു.
Leave a Reply