യുദ്ധകാണ്ഡംപേജ് 38
രാജ്യാഭിഷേകം
ഇത്ഥം പറഞ്ഞ ഭരതനെക്കണ്ടവ
രെത്രയും പാരം പ്രശംസിച്ചു വാഴ്ത്തിനാര്‍
സന്തുഷ്ടനായ രഘുകുലനാഥനു
മന്തര്‍മ്മുദാ വിമാനേന മാനേന പോയ്
നന്ദിഗ്രമേ ഭരതാശ്രമേ ചെന്നഥ
മന്ദം മഹീതലം തന്നിലിറങ്ങിനാന്‍
പുഷ്പകമായ വിമാനത്തെ മാനിച്ചു
ചില്‍പുരുഷനരുള്‍ചെയ്താനനന്തരം
”ചെന്നു വഹിയ്ക്ക നീ വൈശ്രവണന് തന്നെ
മുന്നക്കണക്കേ വിശേഷിച്ചു നീ മുദാ
വന്നീടു ഞാന്‍ നിരൂപിയ്ക്കുന്ന നേരത്തു
നിന്നെ വിരോധിയ്ക്കയുമിലെ്ളാരുത്തനും”
എന്നരുള്‍ചെയ്തതു കേട്ടു വന്ദിച്ചു പൊയ്
ചെന്നളകാപുരി പുക്കു വിമാനവും
സോദരനോടും വസിഷ്ഠനാമാചാര്യ
പാദം നമസ്കരിച്ചു രഘുനായകന്‍
ആശിര്‍വ്വചനവും ചെയ്തു മഹാസന
മാശു കൊടുത്തു വസിഷ്ഠമുനീന്ദ്രനും
ദേശികാനുജ്ഞയാ ഭദ്രാസനേ ഭുവി
ദാശരഥിയുമിരുന്നരുളീടിനാന്‍
അപേ്പാള്‍ ഭരതനും കേകയപുത്രിയു
മുല്പലസംഭവപുത്രന് വസിഷ്ഠനും
വാമദേവാദി മഹാമുനിവര്‍ഗ്ഗവും
ഭൂമിദേവോത്തമന്മാരുമമാത്യരും
രക്ഷിയ്ക്ക ഭൂതലമെന്നപേക്ഷിച്ചിതു
ലക്ഷ്മീപതിയായ രാമനോടന്നേരം
ബ്രഝസ്വരൂപനാത്മാരാമനീശ്വരന്
ജന്മനാശാദികളില്ളാത്ത മംഗലന്‍
നിര്‍മ്മലന്‍ നിത്യന് നിരുപമനദ്വയന്‍
നിര്‍മ്മമന്‍ നിഷ്കളന്‍ നിര്‍ഗ്ഗുണനവ്യയന്‍
ചിന്മയന് ജംഗമാജംഗമാന്തര്‍ഗ്ഗതന്‍
സന്മയന്‍ സത്യസ്വരൂപന് സനാതനന്
തന്മഹാമായയാ സര്‍വ്വലോകങ്ങളും
നിര്‍മ്മിച്ചു രക്ഷിച്ചു സംഹരിയ്ക്കുന്നവന്‍
ഇങ്ങനെയങ്ങവര്‍ ചൊന്നതു കേട്ടള
വിംഗിതജ്ഞന്‍ മന്ദഹാസപുരസ്സരം
‘മാനസേ ഖേദമുണ്ടാകരുതാര്‍ക്കുമേ
ഞാനയോദ്ധ്യാധിപനായ് വസിക്കാമലേ്ളാ
എങ്കിലതിന്നൊരുക്കീടുകെല്ളാ’മെന്നു
പങ്കജലോചനാനുജ്ഞയാ സംഭ്രമാല്‍
അശ്രുപൂര്‍ണ്ണാക്ഷനായ് ശത്രുഘ്നനും തദാ
ശ്മശ്രുനികൃന്തകന്മാരെ വരുത്തിനാന്‍
സംഭാരവുമഭിഷേകാര്‍ത്ഥമേവരും
സംഭരിച്ചീടിനാരാനന്ദചേതസാ
ലക്ഷ്മണന്‍താനും ഭരതകുമാരനും
രക്ഷോവരനും ദിവാകരപുത്രനും
മുമ്പേ ജടാഭാരാശോധനയും ചെയ്തു
സമ്പൂര്‍ണ്ണമോദം കുളിച്ചു ദിവ്യാംബരം
പൂണ്ടു മാല്യാനുലേപാദ്യലങ്കാരങ്ങ
ളാണ്ടു കുതൂഹലം കൈക്കൊണ്ടനാരതം
ശ്രീരാമദേവനും ലക്ഷ്മണനും പുന
രാരൂഢമോദമലങ്കരിച്ചീടിനാര്‍
ശോഭയോടേ ഭരതന് കുണ്ഡലാദിക
ലാഭരണങ്ങളെല്ളാമനുരൂപമായ്
ജാനകീദേവിയെ രാജനാരീജനം
മാനിച്ചലങ്കരിപ്പിച്ചാരതിമുദാ
വാനരനാരീജനത്തിനും കൗസല്യ
താനാദരാലലങ്കാരങ്ങള്‍ നല്കിനാള്
അന്നേരമത്ര സുമന്ത്രര്‍ മഹാരഥം
നന്നായ് ചമച്ചു യോജിപ്പിച്ചു നിര്‍ത്തിനാന്‍
രാജരാജന് മനുവീരന്‍ ദയാപരന്‍
രാജയോഗ്യം മഹാസ്യന്ദനമേറിനാന്‍
സൂര്യതനയനുമംഗദവീരനും
മാരുതിതാനും വിഭീഷണനും തദാ
ദിവ്യാംബരാഭരണാദ്യലങ്കാരേണ
ദിവ്യഗജാശ്വരഥങ്ങളിലാമ്മാറു
നാഥന്നകമ്പടിയായ് നടന്നീടിനാര്‍
സീതയും സുഗ്രീവപത്നികളാദിയാം
വാനരനാരിമാരും വാഹനങ്ങളില്‍
സേനാപരിവൃതമാരായനന്തരം
പിമ്പേ നടന്നിതു ശംഖനാദത്തൊടും
ഗംഭീരവാദ്യഘോഷങ്ങളോടും തദാ
സാരഥ്യവേല കൈക്കൊണ്ടാന്‍ ഭരതനും
ചാരുവെഞ്ചാമരം നക്തഞ്ചരേന്ദ്രനും
ശ്വേതാതപത്രം പിടിച്ചു ശത്രുഘ്നനും
സോദരന് ദിവ്യവ്യജനവും വീയിനാന്‍
മാനുഷവേഷം ധരിച്ചു ചമഞ്ഞുള്ള
വാനരേന്ദ്രന്മാര്‍ പതിനായിരമുണ്ടു
വാരണേന്ദ്രന്മാര്‍ കഴുത്തിലേറിപ്പരി
വാരജനങ്ങളുമായ് നടന്നീടിനാര്‍
രാമനീവണ്ണമെഴുന്നള്ളുന്നേരത്തു
രാമമാരും ചെന്നു ഹര്‍മ്മ്യങ്ങളേറിനാര്‍
കണ്ണിനാനന്ദപൂരം പുരുഷം പരം
പുണ്യപുരുഷമാലോക്യനാരീജനം
ഗേഹധര്‍മ്മങ്ങളുമൊക്കെ മറന്നുള്ളില്‍
മോഹപരവശമാരായ് മരുവിനാര്‍
മന്ദമന്ദം ചെന്നു രാഘവന് വാസവ
മന്ദിരതുല്യമാം താതാലയം കണ്ടു
വന്ദിച്ചകംപുക്കു മാതാവുതന്‍ പദം
വന്ദിച്ചിതന്യപിതൃപ്രിയമാരെയും
Leave a Reply