എട്ട്

പാടും പിശാചിനെപ്പൂമാല ചാര്‍ത്തുന്നു
മൂഢപ്രപഞ്ചമേ, സാദരം നീ.

”ഗന്ധര്‍വന്‍, ഗന്ധര്‍വന്‍”കീര്‍ത്തിയാണുഃനി
ന്നന്ധതയ്ക്കിന്നുമറുതിയിലേ്‌ള?

എന്മുഖത്തേയ്‌ക്കൊന്നു സൂക്ഷിച്ചു നോക്കിടു
കെന്നെക്കുറിച്ചു നീയെന്തറിഞ്ഞു?

കണ്ടോ വളഞ്ഞുകൂര്‍ത്തുള്ളൊരിദ്ദംഷ്ര്ടകള്‍
കണ്ടോ നീ കണ്ണിലെത്തീപെ്പാരികള്‍?

രക്തം കുടിച്ചു മദിച്ചു പുളയ്ക്കുമീ
യത്യന്തരൂക്ഷമാം നാക്കുനോക്കൂ!

ഞാനാണോ ഗന്ധര്‍വ്വന്‍സൂക്ഷിച്ചുനോക്കു,കീ
ഞാനൊരത്യുഗ വേതാളമലേ്‌ള?

പാടി ഞാന്‍ നിന്നെയുറക്കു,മെന്നിട്ടു,നിന്‍
ചൂടുള്ള രക്തമൂറ്റിക്കുടിക്കും;

ആദ്യം ചിരിക്കും, തലോടു, മനന്തരം
കൂര്‍ത്ത നഖം കൊണ്ടു പയ്യെ നുള്ളും;

ഒന്നു നീ ഞെട്ടും, നയത്തില്‍ ച്ചിരിച്ചു ഞാന്‍
പിന്നെയും പുല്‍കു,മിടയ്ക്കു നുള്ളും;

അന്‍പില്‍ ഞാന്‍ സ്‌നേഹം നടിക്കും, ചിരിച്ചിടും,
ചുമ്പിക്കു, മപെ്പാഴും പ യ്യെ നുള്ളും;

അങ്ങനെ, യങ്ങനെ നുള്ളി, നുള്ളി, പെ്പട്ടെ
ന്നങ്ങട്ടഹാസത്തോടേറ്റു തുള്ളി,

തല്‌ളി, നഖങ്ങളത്യുഗമായൊന്നോടെ
തള്ളി, നിന്‍ പള്ളപൊളിച്ചു ചീന്തും!

കാലും കരങ്ങളും തല്‌ളിപ്പിടച്ചു നീ
കാതരമായിക്കരഞ്ഞിടുമ്പോള്‍,

ചുട്ട രക്തം കോരിക്കോരിക്കുടിച്ചിടും,
പൊട്ടിച്ചിരിച്ചു, മലറിയും ഞാന്‍!

എന്നിട്ടു നിങ്കുടല്‍ മാലയും ചാര്‍ത്തി, ഞാന്‍
നിന്നു, നിന്‍ചുറ്റുമായ് നൃത്തമാടും.

ഒന്നു നോക്കീടുകിനിയുമെന്‍ നേര്‍ക്കു നീ
യെന്നെ നിനക്കു മനസ്‌സിലായോ?

ഓടിക്കോ, ജീവനിലാശയുണ്ടെങ്കില്‍, നീ
യോടിക്കോഗന്ധര്‍വനല്‌ള മുന്നില്‍!!…