പേജ് 7
പാത്തിരിക്കുന്നോര്‍തന്‍ മെയ്യിലെല്‌ളാം മുന
കൂര്‍ത്തോരാ മുള്ളുകള്‍ ചെന്നറഞ്ഞു.
വേദനമൂലം പിടഞ്ഞെഴുന്നേറ്റവര്‍
വേഗമുഴന്നോടി നാലുപാടും;
എന്നെ വീഴിക്കാന്‍ വിരിച്ച വലകളില്‍
ത്തന്നെയോര്‍ക്കാതവര്‍ ചെന്നുചാടി
ഒന്നുമറിയാത്ത ഭാവത്തില്‍, മുന്നോട്ടു
ചെന്നങ്ങവരെ ഞാനുറ്റുനോക്കി.
പെട്ടാവലയില്‍ക്കിടപ്പവര്‍ മിക്കതും
കഷ്ട,മെന്‍ കൂട്ടുകാരായിരുന്നു.
ഒന്നിച്ചു ജീവനായ്ക്കൂടിക്കഴിയുന്നൊ
രെന്നാത്മമിത്രങ്ങളയിരുന്നു.
കണ്ടാല്‍ക്കൊതിക്കുമവര്‍തന്‍ മുഖത്തിലു
മുണ്ടു തീജ്ജ്വാലയെന്നാരറിഞ്ഞു!
തണ്ടാരിനൊത്തോരവര്‍തന്മനസ്‌സിലു
മുണ്ടു കരിന്തേളെന്നാരറിഞ്ഞു!
സൌഹൃദം, സൌഹൃദം, ജീവിതപ്പൂവിന്റെ
സൌരഭംകഷ്ടം, ഞാനെന്തുമൂഢന്‍!
ഇത്രയുംകാലം തഴുകിയതാണെന്റെ
ചിത്തത്തിനോടു ഞാന്‍ ചേര്‍ത്തതിനെ.
പ്രേമത്തെ വിശ്വസിക്കായ്കയെന്നനുഭവ
സ്‌തോമമെന്നെപ്പഠിപ്പിച്ചു പണ്ടേ.
ആകയാല്‍സൌഹൃദത്തോടു ഞാനത്രമേ
ലാകൃഷ്ടനായിച്ചമഞ്ഞിരുന്നു.
പാവനമെന്നോര്‍ത്തൊരപ്പാരിജാതവും
പാഷാണപാദപമായിരുന്നോ!
ഞെട്ടി ഞാന്‍സ്വപ്നങ്ങള്‍കൈവി,ട്ടിരുമ്പു
പോര്‍ച്ചട്ട ഞാനിട്ടതു ഭാഗ്യമായി.
അല്‌ളായിരുന്നെങ്കിലക്ഷണം ഞാന്‍ തല
തല്‌ളി മരിച്ചീടുമായിരുന്നു.
ശത്രുക്കളാണസൂയാലുക്കളെന്നു ഞാ
നിത്രയും കാലം ധരിച്ചു, പക്ഷേ,
മിത്രങ്ങളാണവരേക്കാള്‍ ഭയങ്കര
രിത്തരുണത്തില്‍ ഞാനെന്തു ചെയ്യും?
ജീവച്ഛവമാ, യൊരക്ഷരം മിണ്ടാതെ
യാവലക്കെട്ടൊട്ടറുത്തു നീക്കി,
പ്രാണനാശത്തില്‍ച്ചിരിക്കാനിരുന്നൊരെന്‍
പ്രാണസഖാക്കള്‍ക്കു രക്ഷയേകി.
എന്നാലതുമുതല്‍,ക്കത്ഭുത,മായവര്‍
ക്കൊന്നുപോല്‍ ഞാന്‍ ബദ്ധ ശത്രുവായി.
സല്‍ബുദ്ധി നന്നല്‌ള ലോകത്തിലിന്നെനി
ക്കപേ്പാള്‍മുതല്‍ക്കുള്ളില്‍ ബോധ്യമായി!
നിന്നില്‌ളവിടെഞാന്‍ പിന്നെ,ക്കുതിച്ചുപോയ്
മുന്നോട്ടു ഞാനെന്റെ പാടുനോക്കി.
ഹന്ത, സാധുക്കളവര്‍ക്കു ഞാനേകിയ
തെന്തൊരിച്ഛാഭംഗമായിരുന്നു.
Leave a Reply