കാരണപൂരുഷനാകുമീ രാഘവന്‍
നിര്‍ഹ്രാദമോടു നരസിംഹരൂപമായ്
പ്രഹ്‌ളാദനെപ്പരിപാലിച്ചുകൊള്ളുവാന്‍
ക്രൂരങ്ങളായ നഖരങ്ങളെക്കൊണ്ടു
ഘോരനായോരു ഹിരണ്യകശിപു തന്‍
വക്ഷപ്രദേശം പ്രപാടനം ചെയ്തതും
രക്ഷാചതുരനാം ലക്ഷമീവരനിവന്‍
പുത്രലാഭാര്‍ത്ഥമദിതിയും ഭക്തിപൂ
ണ്ടര്‍ത്ഥിച്ചു സാദരമര്‍ച്ചിക്ക കാരണം
എത്രയും കാരുണ്യമോടവള്‍ തന്നുടെ
പുത്രനായിന്ദ്രാനുജനായ് പിറന്നതി
ഭക്തനായോരു മഹാബലിയോടു ചെ
ന്നര്‍ത്ഥിച്ചു മൂന്നടിയാക്കി ജഗത്രയം
സത്വരം വാങ്ങി മരുത്വാന്നു നല്‍കിയ
ഭക്തപ്രിയനാം ത്രിവിക്രമനുമിവന്‍
ധാത്രീസുരദ്വേഷികളായ് ജനിച്ചൊരു
ധാത്രീപതികുലനാശം വരുത്തുവാന്‍
ധാത്രിയില്‍ ഭാര്‍ഗ്ഗവനായിപ്പിറന്നതും
ധാത്രീവരനായ രാഘവനാമിവന്‍
ധാത്രിയിലിപേ്പാള്‍ ദശരഥപുത്രനായ്
ധാത്രീസുതാവരനായ് പിറന്നീടിനാന്‍
രാത്രീഞ്ചരകുലമൊക്കെ നശിപ്പിച്ചു
ധാത്രീഭാരം തീര്‍ത്തു ധര്‍മ്മത്തെ രക്ഷിപ്പാന്‍
ആദ്യനജന്‍ പരമാത്മാ പരാപരന്‍
വേദ്യനല്‌ളാത്ത വേദാന്ത വേദ്യന്‍ പരന്‍
നാരായണന്‍ പുരുഷോത്തമനവ്യയന്‍
കാരണമാനുഷന്‍ രാമന്‍ മനോഹരന്‍
രാവണനിഗ്രഹാര്‍ത്ഥം വിപിനത്തിനു
ദേവഹിതാര്‍ത്ഥം ഗമിക്കുന്നതിന്നതിന്‍
കാരണം മന്ഥരയല്‌ള, കൈകേയിയ
ല്‌ളാരും ഭ്രമിയ്ക്കാക രാജാവുമല്‌ളലേ്‌ളാ
വിഷ്ണു ഭഗവാന്‍ ജഗന്മയന്‍ മാധവന്‍
വിഷ്ണു മഹാമായാദേവി ജനകജാ
സൃഷ്ടിസ്തിതിലയകാരിണിതന്നോടും
പുഷ്ടപ്രമോദം പുറപെ്പട്ടിതിന്നിപേ്പാള്‍
ഇന്നലെ നാരദന്‍ വന്നുചൊന്നാനവന്‍
തന്നോടു രാഘവന്‍ താനുമരുള്‍ ചെയ്തു:
നക്തഞ്ചരാന്വയ നിഗ്രഹത്തിന്നു ഞാന്‍
വ്യക്തം വനത്തിന്നു നാളെ പുറപെ്പടും.
എന്നതു മൂലം ഗമിയ്ക്കുന്നു രാഘവ
നിന്നു വിഷാദം കളവിനെല്‌ളാവരും
രാമനെച്ചിന്തിച്ചു ദു:ഖിയായ്കാരുമേ
രാമരാമേതി ജപിപ്പിനെല്‌ളാരുമേ
സിദ്ധിക്കയില്‌ളതേയല്‌ള കൈവല്യവും
സിദ്ധിക്കുമേവനുമെന്നതു നിര്‍ണ്ണയം
ദു:ഖസൌഖ്യാദി വികല്പങ്ങളില്‌ളാത്ത
നിഷ്‌ക്കളന്‍ നിര്‍ഗുണനാത്മാ രഘൂത്തമന്‍
ന്യൂനാതിരേകവിഹീനന്‍ നിരഞ്ജന
നാനന്ദപൂര്‍ണ്ണനനന്തനനാകുലന്‍
അങ്ങനെയുള്ള ഭഗവത്സ്വരൂപത്തി
നെങ്ങനെ ദു:ഖാദി സംഭവിച്ചീടുന്നു?
ഭക്തജനാനാം ഭജനാര്‍ത്ഥമായ് വന്നു
ഭക്തപ്രിയന്‍ പിറന്നീടിനാന്‍ ഭൂതലേ
പംകതിരഥാ’ീഷ്ടസിദ്ധ്യര്‍ത്ഥമായ് വന്നു
പംക്തികണ്ഠന്‍ തന്നെക്കൊന്നു ജഗത്രയം
പാലിപ്പതിന്നായവതരിച്ചീടിനാന്‍