അയോദ്ധ്യാകാണ്ഡം പേജ് 34
സീതാസമേതനാം രാമനെസ്‌സന്തതം
 ചേതസി ചിന്തിച്ചുചിന്തിച്ചനുദിനം
 പുത്രമിത്രാദികളോടുമിട ചേര്‍ന്നു
 ചിത്തശുദ്ധ്യാ വസിച്ചീടിനാനേവരും
 മംഗലാദേവതാവല്‌ളഭന്‍ രാഘവന്‍
 ഗംഗാതടം പുക്കു ജാനകി തന്നോടും
 മംഗലസ്‌നാനവും ചെയ്തു സഹാനുജം
 ശ്രുംഗിവേരാവിദൂരേ മരുവീടിനാന്‍
 ദാശരഥിയും വിദേഹതനൂജയും
 ശിംശപാമൂലേ സുഖേന വാണീടിനാര്‍
ഗുഹസംഗമം
രാമാഗമനമഹോത്സവമെത്രയു
 മാമോദമുള്‍ക്കൊണ്ടു കേട്ടുഗുഹന്‍ തദാ
 സ്വാമിയായിഷ്ടവയസ്യനായുള്ളൊരു
 രാമന്‍ തിരുവടിയെക്കണ്ടു വന്ദിപ്പാന്‍
 പക്വമനസെ്‌സാടു ഭക്ത്യയ്‌വ സത്വരം
 പക്വഫലമധുപുഷ്പാ!ദികളെല്‌ളാം
 കൈക്കൊണ്ടു ചെന്നു രാമാഗ്രേ വിനിക്ഷിപ്യ
 ഭക്ത്യൈവ ദണ്ഡനമസ്‌കാരവും ചെയ്തു
 പെട്ടെന്നെടുത്തെഴുന്നേല്‍പ്പിച്ചു വക്ഷസി
 തുഷ്ട്യാ ദൃഢമണച്ചാശേ്‌ളഷവും ചെയ്തു
 മന്ദഹാസം പൂണ്ടു മാധുര്യപൂര്‍വ്വകം
 മന്ദേതരം കുശലപ്രശ്‌നവും ചെയ്തു
 കഞ്ജവിലോചനന്‍ തന്‍ തിരുമേനി ക
 ണ്ടഞ്ജലി പൂണ്ടു ഗുഹനുമുര ചെയ്തു:
 ധന്യനായേയടിയനിന്നു കേവലം
 നിര്‍ണ്ണയം നൈഷാദജന്മവും പാവനം
 നൈഷാദമായുള്ള രാജ്യമിതുമൊരു
 ദൂഷണഹീനമധീനമലേ്‌ളാ തവ
 കിങ്കരനാമടിയനേയും രാജ്യവും
 സങ്കടം കൂടാതെ രക്ഷിച്ചു കൊള്ളുക
 സന്തോഷമുള്‍ക്കൊണ്ടിനി നിന്തിരുവടി
 സന്തതമത്ര വസിച്ചരുളീടണം
 അന്ത:പുരം മമ ശുദ്ധമാക്കീടണ
 മന്തര്‍മുദാ പാദപത്മരേണുക്കളാല്‍
 മൂലഫലങ്ങള്‍ പരിഗ്രഹിക്കേണമേ
 കാലേ കനിവോടനുഗ്രഹിക്കേണമേ!
 ഇത്തരം പ്രാര്‍ത്ഥിച്ചുനില്‍ക്കും ഗുഹനോടു
 മുഗ്ദ്ധഹാസം പൂണ്ടരുള്‍ ചെയ്തു രാഘവന്‍
 കേള്‍ക്ക നീ വാക്യം മദീയം മമ സഖേ!
 സൌഖ്യമിതില്‍പ്പരമിലെ്‌ളനിക്കേതുമേ
 സംവത്സരം പതിനാലു കഴിയണം
 സംവസിച്ചീടുവാന്‍ ഗ്രാമാലയങ്ങളില്‍
 അന്യദത്തം ഭുജിക്കെന്നതുമിലെ്‌ളന്നു
 മന്യേ വനവാസകാലം കഴിവോളം
 രാജ്യം മമൈതതു ഭവാന്‍ മത്സഖിയലേ്‌ളാ
 പൂജ്യനാം നീ പരിപാലിക്ക സന്തതം
 കുണ്ഠഭാവം ചെറുതുണ്ടാകയും വേണ്ട
 കൊണ്ടുവരിക വടക്ഷീരമാശു നീ

Leave a Reply