നിത്യതപോധനസംഗമഹേതുനാ
ശുദ്ധമായ് വന്നിതെന്നന്ത:കരണവും
ത്യക്ത്വാ ധനുശ്ശരാദ്യങ്ങളും ദൂരെ ഞാന്‍
ഭക്ത്യാ നമസ്‌കരിച്ചേന്‍ പാദസന്നിധൌ
ദുര്‍ഗ്ഗതി സാഗരേ മഗ്‌നനായ് വീഴുവാന്‍
നിര്‍ഗ്ഗമിച്ചീടുമെന്നെക്കരുണാത്മനാ
രക്ഷിച്ചു കൊള്ളേണമേ ശരണാഗതബ
രക്ഷണം ഭൂഷണമലെ്‌ളാ മഹാത്മനാം.
സ്പഷ്ടമിത്യുകത്വാ പതിതം പദാന്തികേ
ദൃഷ്ട്വാ മുനിവരന്മാരുമരുള്‍ ചെയ്തു:
ഉത്തിഷ്ഠ ഭദ്രമുത്തിഷ്ഠ തേ സന്തതം
സ്വസ്ത്യസ്തു ചിത്തശുദ്ധിസ്‌സദൈവാസ്തു തേ.
സദ്യ:ഫലം വരും സജ്ജനസംഗമാ
ദ്വിദ്വജ്ജനാനാം മഹത്വമേതാദൃശം.
ഇന്നുതന്നെ തരുന്നുണ്ടൊരുപദേശ
മെന്നാല്‍ നിനക്കതിനാലേ ഗതിവരും.
അന്യോന്യമാലോകനം ചെയ്തു മാനസേ
ധന്യതപോധനന്മാരും വിചാരിച്ചു:
ദുര്‍വൃത്തനേറ്റം ദ്വിജധമനാമിവന്‍
ദിവ്യജനത്താലുപേക്ഷ്യനെന്നാകിലും
രക്ഷരകേഷതി ശരണംഗമിച്ചവന്‍
രക്ഷണീയന്‍ പ്രയത്‌ന ദുഷേ്ടാപി വാ.
മോക്ഷമാര്‍ഗേ്ഗാപദേശേന രക്ഷിക്കണം
സാക്ഷാല്‍ പരബ്രഝബോധപ്രദാനേന.
ഇത്ഥമുക്ത്വാ രാമനാമ വര്‍ണ്ണദ്വയം
വ്യത്യസ്തവര്‍ണ്ണരൂപേണ ചൊല്‌ളിത്തന്നാര്‍.
നിത്യം മരാമരേത്യേവം ജപിക്ക നീ
ചിത്തമേകാഗ്രമാക്കിക്കോണ്ടനാ!രതം.
ഞങ്ങളിങ്ങോട്ടു വരുവോളവും പുന
രിങ്ങനെ തന്നെ ജപിച്ചിരിന്നീടു നീ.
ഇത്ഥമനുഗ്രഹം ദത്വാ മുനീന്ദ്രന്മാര്‍
സത്വരം ദിവ്യപഥാ ഗമിച്ചീടിനാര്‍.
നത്വാ മരേതി ജപിച്ചിരുന്നേനഹം
ഭക്ത്യാസഹസ്രയുഗം കഴിവോളവും
പുറ്റുകൊണ്ടെന്നുടല്‍ മൂടിമഞ്ഞിച്ചിതു
മുറ്റും മറഞ്ഞുചമഞ്ഞിതു ബാഹ്യവും.
താപസേന്ദ്രന്മാരുമെഴുന്നെള്ളിനാര്‍,
ഗോപതിമാരുദയം ചെയ്തതുപോലെ,
നിഷ്‌ക്രമിച്ചീടെന്നു ചൊന്നതുകേട്ടു ഞാന്‍
നിര്‍ഗ്ഗമിച്ചീടിനേനാശു നാകൂദരാല്‍.
വല്മീകമദ്ധ്യതോനിന്നു ജനിക്കയാ
ലമ്മുനീന്ദ്രന്മാരഭിധാനവും ചെയ്താര്‍:
വാല്‍മീകിയാം മുനി സ്രേഷ്ടന്‍ ഭവാന്‍ ബഹു
ലാമ്‌നായവേദിയായ് ബ്രഝജ്ഞനാക നീ.