അയോദ്ധ്യാകാണ്ഡം പേജ് 45
സോദരനോടും ജനകാത്മജയോടു
മേതൊരു ദിക്കിലിരിക്കുന്നു രാഘവന്?
നിര്‍ല്ളജ്ജനായതി പാപിയാമെന്നോടു
ചൊല്ളുവാനെന്തോന്നു ചൊല്ളിയതെന്നുടെ
ലക്ഷമണ,നെന്തു പറഞ്ഞു വിശേഷിച്ചു
ലക്ഷമീസമയായ ജാനകീ ദേവിയും?
ഹാ രാമ! ഗുണവാരിധേ! ലക്ഷമണ!
വാരിജ ലോചനേ! ബാലേ മിഥിലജേ!
ദു:ഖം മുഴുത്തു മരിപ്പാന്‍ തുടങ്ങുന്ന
ദുഷ്കൃതിയാമെന്നരികത്തിരിപ്പാനും
മക്കളേയും കണ്ടെനിക്കു മരിപ്പാനും
മിക്കാലമില്ളാതെ വന്നു സുകൃതവും.
ഇത്ഥം പറഞ്ഞു കേഴുന്ന നൃപേന്ദ്രനോ
ടുള്‍ത്താപമോടുരചെയ്തു സുമന്ത്രരും:
ശ്രീരാമസീതാസുമിത്രാത്മജന്മാരെ
ത്തേരിലേറ്റിക്കൊണ്ടു പോയേന് തവാജ്ഞയാ.
ശൃംഗിവേരാഖ്യപുരസവിധേ ചെന്നു
ഗംഗാതടേ വസിച്ചീടും ദശാന്തരേ
കണ്ടുതൊഴുതിതു ശൃഗിവേരാധിപന്‍
കൊണ്ടുവന്നു ഗുഹന് മൂലഫലാദികള്‍.
തൃക്കൈകള്‍ കൊണ്ടതു തൊട്ടുപരിഗ്രഹി
ച്ചക്കുമാരന്മാര്‍ ജടയും ധരിച്ചിതു.
പിന്നെ രഘൂത്തമനെന്നോടു ചൊല്ളിനാ
നെന്നെ നിരൂ!പിച്ചു ദു:ഖിയായ്കാരുമേ.
ചൊലേ്ളണമെന്നുടെ താതനോടും ബലാ
ലല്ളലുള്ളത്തിലുണ്ടാകാതിരിക്കണം.
സൌഖ്യമയോദ്ധ്യയിലേറും വനങ്ങളില്‍
മോക്ഷസിദ്ധിക്കും പെരുവഴിയായ് വരും.
മാതാവിനും നമസ്കാരം വിശേഷിച്ചു
ഖേദമെന്നെക്കുറിച്ചുണ്ടാകരുതേതും.
പിന്നെയും പിന്നെയും ചൊല്‍കപിതാവതി
ഖിന്നനായ് വാര്‍ദ്ധ്യക്യപീഡിതനാകയാല്‍
എന്നെപ്പിരിഞ്ഞുള്ള ദു:ഖമശേഷവും
ധന്യവാക്യാമൃതം കൊണ്ടനക്കീടണം.
ജാനകൈയും തൊഴുന്നെന്നോടു ചൊല്ളിനാ
ളാനനപത്മവും താഴ്ത്തി മന്ദം മന്ദം
അശ്രുകണങ്ങളും വാര്‍ത്തു സഗദ്ഗദം:
ശ്വശ്രുപാദേഷു സാഷ്ടാംഗം നമസ്കാരം.
തോണികരേറി ഗുഹനോടു കൂടവേ
പ്രാണവിയോഗേന നിന്നേനടിയനും
അക്കരെച്ചെന്നിറങ്ങിപെ്പായ് മറവോളബ
മിക്കരെ നിന്നു ശവശരീരം പോലെ.
Leave a Reply