അയോദ്ധ്യാകാണ്ഡം പേജ് 5
ഞാനും ഭവാനോടു സംബന്ധകാംക്ഷയാ
നൂനം പുരോഹിത കര്‍മ്മമനുഷ്ഠിച്ചു
നിന്ദ്യമായുള്ളതു ചെയ്താലൊടുക്കത്തു
നന്നായ് വരുകിലതും പിഴയല്ളലേ്ളാ?
ഇന്നു സഫലമായ് വന്നു മനോരഥ
മൊന്നപേക്ഷിയ്ക്കുന്നതുണ്ടു ഞാനിന്നിയും
യോഗേശ!തേ മഹാമായാഭഗവതി
ലോകൈക മോഹിനി മോഹിപ്പിയായ്ക മാം.
ആചാര്യ നിഷ്കൃതികാമന്‍ ഭവാനെങ്കി
ലാശയം മായയാ മോഹിപ്പിയായ്ക മേ
ത്വല്‍ പ്രസംഗാല്‍ സര്വമുക്തമിപേ്പാളിദ
മപ്രവകതവ്യം മയാ രാമ! കുത്ര ചില്.
രാജാ ദശരഥന് ചൊന്നതു കാരണം
രാജീവനേത്ര!വന്നേനിവിടേയ്ക്കു ഞാന്‍
ഉണ്ടഭിഷേകമടുത്തനാളെന്നതു
കണ്ടുചൊല്‍വാനായുഴറി വന്നേനഹം
വൈദേഹിയോടുമുപവാസവും ചെയ്തു
മേദിനി തന്നില്‍ ശയനവും ചെയ്യണം.
ബ്രഝചര്യത്തോടിരിയ്ക്ക, ഞാനോരോരോ
കര്‍മ്മങ്ങള്‍ ചെന്നങ്ങൊരുക്കുവന്‍ വൈകാതെ
വന്നീടുഷസ്സിനു നീയെന്നരുള്‍ ചെയ്തു
ചെന്നു തേരില്‍ കരേറി മുനിശ്രേഷ്ഠനും.
പിന്നെ ശ്രീരാമനും ലക്ഷമണന് തന്നോടു
നന്നേ ചിരിച്ചരുള്‍ ചെയ്തു രഹസ്യമായ്
താതനെനിയ്ക്കഭിഷേകമിളമയായ്
മോദേന ചെയ്യുമടുത്തനാള്‍ നിര്‍ണ്ണയം
തത്ര നിമിത്ത മാത്രം ഞാനതിന്നൊരു
കര്‍ത്താവു നീ രാജ്യഭോക്താവും നീയത്രേ!
വത്സ! മമ ത്വം ബഹി:പ്രാണനാകയാ
ലുത്സവത്തിന്നു കോപ്പിട്ടുകൊണ്ടാലും നീ
മത്സമനാകുന്നതും ഭവാന് നിശ്ചയം
മത്സരിപ്പാനില്ളിതിനു നമ്മോടാരും
ഇത്തരമോരോന്നരുള്‍ ചെയ്തിരിയ്ക്കുമ്പോള്‍
പൃത്ഥ്വീന്ദ്ര ഗേഹം പ്രവിശ്യ വസിഷ്ഠനും
വൃത്താന്തമെല്ളാം ദശരഥന് തന്നോടു
ചിത്തമോദാലറിയിച്ചു സമസ്തവും
രാജീവസംഭവനന്ദനന്തന്നോടു
രാജാ ദശരഥനാനന്ദപൂര്‍വകം
രാജീവനേത്രാഭിഷേകവൃത്താന്തങ്ങള്‍
പൂജാവിധാനേന ചൊന്നതു കേള്‍ക്കയാല്‍
കൌസല്യയോടും സുമിത്രയോടും ചെന്നു
കൌതുകമോടറിയിച്ചാനൊരു പുമാന്
സമ്മോദമുള്‍ക്കൊണ്ടതു കേട്ടനേരത്തു
നിര്‍മലമായൊരു മാല്യവും നല്കിനാര്
കൌസല്യയും തനയാഭ്യുദയാര്‍ത്ഥമായ്
കൌതുകമോടു പൂജിച്ചിതു ലക്ഷമിയെ
നാഥേ! മഹാദേവി!നീയേ തുണ യെന്നു
ചേതസി ഭക്ത്യാ വണങ്ങി വാണീടിനാള്‍
Leave a Reply