കാലചക്രത്തിന്‍ ഭ്രമണവേഗത്തിനു
മൂലമിക്കര്‍മ്മഭേദങ്ങളറിക നീ.
ദു:ഖത്തിനെന്തു കാരണം ചൊല്‌ളു നീ
മുഖ്യജനമതം കേള്‍ക്ക ഞാന്‍ ചൊല്‌ളുവന്‍.
ആത്മാവിനില്‌ള ജനനം മരണവു
മാത്മനി ചിന്തിക്ക ഷഡ്ഭാവവുമില്‌ള.
നിത്യനാനന്ദസ്വരൂപന്‍ നിരാകുലന്‍
സത്യസ്വരൂപന്‍ സകലേശ്വരന്‍ ശാശ്വതന്‍
ബുദ്ധ്യാദിസാക്ഷി സര്‍വാത്മാ സനാതനന്‍
അദൈ്വയനേകന്‍ പരന്‍ പരമന്‍ ശിവന്‍
ഇത്ഥമനാരതം ചിന്തിച്ചു ചിന്തിച്ചു
ചിത്തേ ദൃഢമായറിഞ്ഞു ദു:ഖങ്ങളും
ത്യകത്വാ തുടങ്ങുക കര്‍മ്മ സമൂഹവും
സത്വരമേതും വിഷാദമുണ്ടാകൊലാ.

സംസ്‌കാരകര്‍മ്മം

ശ്രുത്വാ ഗുരുവചനം നൃപനന്ദനന്‍
കൃത്വാ യഥാവിധി സംസ്‌കാരകര്‍മ്മവും
മിത്രഭൃത്യാമാതൃസോദരോപാദ്ധ്യായ
യുക്തനായോരു ഭരത കുമാരനും
താതശരീരമെണ്ണത്തോണി തന്നില്‍നി
ന്നാദരപൂര്‍വമെടുത്തു നീരാടിച്ചു
ദിവ്യാംബരാഭരണാലേപനങ്ങളാല്‍
സര്‍വാംഗമെല്‌ളാമലങ്കരിച്ചീടിനാന്‍.
അഗ്‌നിഹോത്രാഗ്‌നിതന്നാലഗ്‌നിഹോത്രിയെ
സംസ്‌കരിക്കും വണ്ണമാചാര്യസംയുതം
ദത്വാതിലോദകം ദ്വാദശവാസരേ
ഭക്ത്യാ കഴിച്ചിതു പിണ്ഡവുമാദരാല്‍
വേദപരായണന്മാരാം ദ്വിജാവലി
ക്കോദനഗോധനഗ്രമരത്‌നാംബരം
ഭൂഷണലേപനതാംബൂലപൂഗങ്ങള്‍
ഘോഷേണ ദാനവും ചെയ്തു സസോദരം
വീണുനമസ്‌കരിച്ചാര്‍ശീവദനമാ
ദാനവുംചെയ്തു വിശുദ്ധനായ് മേവിനാന്‍.
ജാനകൈലക്ഷമണസംയുക്തനായുടന്‍
കാനനം പ്രാപിച്ച മന്ത്രികുമാരനെ
മാനസേ ചിന്തിച്ചു ചിന്തിച്ചനുദിനം
മാനവവീരനായോരു ഭരതനും
സാനുജനായ് വസിച്ചീടിനാനദ്ദിനം
നാനാസുഹൃജ്ജനത്തോടുമനാകുലം
തത്രവസിഷ്ഠമുനീ്ന്ദ്രന്‍ മുനികുല
സത്തമന്മാരുമായ് വന്നു സഭാന്തികേ
അര്‍ണേ്ണാരുഹാസനസന്നിഭനാം മുനി
സ്വര്‍ണ്ണാസനേ മരുവീടിനാനാദരാല്‍.