ലക്ഷമണന്‍തന്നോടരുള്‍ചെയ്തിതു രാമചന്ദ്രന്‍ഃ
”കണ്ടോ നീ ഭയങ്കരനായൊരു നിശാചര
നുണ്ടു നമ്മുടെനേരേ വരുന്നു ലഘുതരം.
സന്നാഹത്തോടു ബാണം തൊടുത്തു നോക്കിക്കൊണ്ടു
നിന്നുകൊളളുക ചിത്തമുറച്ചു കുമാര! നീ.
വല്‌ളഭേ! ബാലേ! സീതേ! പേടിയായ്‌കേതുമെടോ!
വല്‌ളജാതിയും പരിപാലിച്ചുകൊള്‍വനലേ്‌ളാ.
എന്നരുള്‍ചെയ്തു നിന്നാനേതുമൊന്നിളകാതേ
വന്നുടനടുത്തിതു രാക്ഷസപ്രവരനും. 100
നിഷ്ഠുരതരമവനെട്ടാശ പൊട്ടുംവണ്ണ
മട്ടഹാസംചെയ്തിടിവെട്ടീടുംനാദംപോലെ
ദൃഷ്ടിയില്‍നിന്നു കനല്‍ക്കട്ടകള്‍ വീഴുംവണ്ണം
പുഷ്ടകോപേന ലോകം ഞെട്ടുമാറുരചെയ്താന്‍ഃ
”കഷ്ടമാഹന്ത കഷ്ടം! നിങ്ങളാരിരുവരും
ദുഷ്ടജന്തുക്കളേറ്റമുളള വന്‍കാട്ടിലിപേ്പാള്‍
നില്ക്കുന്നതസ്തഭയം ചാപതൂണിരബാണ
വല്ക്കലജടകളും ധരിച്ചു മുനിവേഷം
കൈക്കൊണ്ടു മനോഹരിയായൊരു നാരിയോടു
മുള്‍ക്കരുത്തേറുമതിബാലന്മാരലേ്‌ളാ നിങ്ങള്‍. 110
കിഞ്ചനഭയം വിനാ ഘോരമാം കൊടുങ്കാട്ടില്‍
സഞ്ചരിച്ചീടുന്നതുമെന്തൊരുമൂലം ചൊല്‍വിന്‍.”
രക്ഷോവാണികള്‍ കേട്ടു തല്‍കഷണമരുള്‍ചെയ്താ
നികഷ്വാകുകുലനാഥന്‍ മന്ദഹാസാനന്തരംഃ
”രാമനെന്നെനിക്കു പേരെന്നുടെ പത്‌നിയിവള്‍
വാമലോചന സീതാദേവിയെന്നലേ്‌ളാ നാമം.
ലക്ഷമണനെന്നു നാമമിവനും മല്‍സോദരന്‍
പുക്കിതു വനാന്തരം ജനകനിയോഗത്താല്‍,
രക്ഷോജാതികളാകുമിങ്ങനെയുളളവരെ
ശ്ശിക്ഷിച്ചു ജഗത്ത്രയം രക്ഷിപ്പാനറിക നീ.” 120
ശ്രുത്വാ രാഘവവാക്യമട്ടഹാസവും ചെയ്തു
വക്രതവും പിളര്‍ന്നൊരു സാലവും പറിച്ചോങ്ങി
ക്രുദ്ധനാം നിശാചരന്‍ രാഘവനോടു ചൊന്നാന്‍ഃ
”ശക്തനാം വിരാധനെന്നെന്നെ നീ കേട്ടിട്ടിലേ്‌ള?
ഇത്ത്രിലോകത്തിലെന്നെയാരറിയാതെയുളള
തെത്രയും മുഢന്‍ ഭവാനെന്നിഹ ധരിച്ചോന്‍ ഞാന്‍.