കിഷ്കിന്ധാകാണ്ഡം പേജ് 6
ശോകേന മോഹം കലര്‍ന്നു കിടക്കുന്ന
രാഘവനോടു പറഞ്ഞിതു ലകഷ്മണന്‍ഃ
”ദുഃഖിയായ്‌കേതുമേ രാവണന്‍തന്നെയും
മര്‍ക്കണശ്രേഷ്ഠസഹായേന വൈകാതെ
നിഗ്രഹിച്ചംബുജനേത്രയാം സീതയെ
കൈക്കൊണ്ടുകൊളളാം പ്രസീദ പ്രഭോ! ഹരേ!”
സുഗ്രീവനും പറഞ്ഞാനതു കേട്ടുടന്‍ഃ
”വ്യഗ്രിയായ്‌കേതുമേ രാവണന്‍തന്നെയും
നിഗ്രഹിച്ചാശു നല്‍കീടുവന്‍ ദേവിയെ
ക്കൈക്കൊള്‍ക ധൈര്യം ധരിത്രീപതേ! വിഭോ!”
ലകഷ്മണസുഗ്രീവവാക്കുകളിങ്ങനെ
തല്‍കഷണം കേട്ടു ദശരഥപുത്രനും
ദുഃഖവുമൊട്ടു ചുരുക്കി മരുവിനാന്‍;
മര്‍ക്കടശ്രേഷ്ഠനാം മാരുതിയന്നേരം.
അഗ്‌നിയേയും ജ്വലിപ്പിച്ചു ശുഭമായ
ലഗ്‌നവും പാര്‍ത്തു ചെയ്യിപ്പിച്ചു സഖ്യവും
സുഗ്രീവരാഘവന്മാരഗ്‌നിസാകഷിയായ്.
സഖ്യവുംചെയ്തു പരസ്പരം കാര്യവും
സിദ്ധിക്കുമെന്നുറച്ചാത്മഖേദം കള
ഞ്ഞുത്തുംഗമായ ശൈലാഗ്രേ മരുവിനാര്‍.
ബാലിയും താനും പിണക്കമുണ്ടായതിന്‍
മൂലമെല്‌ളാമുണര്‍ത്തിച്ചരുളീടിനാന്‍.
വിരോധകാരണം
പണ്ടു മായാവിയെന്നൊരസുരേശ്വര
നുണ്ടായിതു മയന്‍തന്നുടെ പുത്രനായ്.
യുദ്ധത്തിനാരുമില്‌ളാഞ്ഞു മദിച്ചവ
നുദ്ധതനായ് നടന്നീടും ദശാന്തരേ
കിഷ്‌കിന്ധയാം പുരിപുക്കു വിളിച്ചിതു
മര്‍ക്കടാധീശ്വരനാകിയ ബാലിയെ.
യുദ്ധത്തിനായ് വിളിക്കുന്നതു കേട്ടതി
ക്രൂദ്ധനാം ബാലി പുറപെ്പട്ടു ചെന്നുടന്‍
മുഷ്ടികള്‍കൊണ്ടു താഡിച്ചതുകൊണ്ടതി
ദുഷ്ടനാം ദൈത്യനുമ പേടിച്ചു മണ്ടിനാന്‍.
വാനരശ്രേഷനുമോടിയെത്തീടിനാന്‍
ഞാനുമതുകണ്ടു ചെന്നിതു പിന്നാലെ.
ദാനവന്‍ ചെന്നു ഗുഹയിലുള്‍പ്പുക്കിതു
വാനരശ്രഷ്ഠനുമെന്നോടു ചൊല്‌ളിനാന്‍ഃ
Leave a Reply