കിഷ്കിന്ധാകാണ്ഡം പേജ് 7
”ഞാനിതില്‍പുക്കിവന്‍തന്നെയൊടുക്കുവന്‍
നൂനം വിലദ്വാരി നില്‍ക്ക നീ നിര്‍ഭയം.
കഷീരം വരികിലസുരന്‍ മരിച്ചീടും
ചോര വരികിലടച്ചു പോയ് വാഴ്ക നീ.”
ഇത്ഥം പറഞ്ഞതില്‍ പുക്കിതു ബാലിയും
തത്ര വിലദ്വാരി നിന്നേനടിയനും.
പോയിതു കാലമൊരുമാസമെന്നിട്ടു
മാഗതനായതുമില്‌ള കപീശ്വരന്‍.
വന്നിതു ചോര വിലമുഖതന്നില്‍നി
ന്നെന്നുളളില്‍നിന്നു വന്നു പരിതാപവും.
അഗ്രജന്‍തന്നെ മായാവി മഹാസുരന്‍
നിഗ്രഹിച്ചാനെന്നുറച്ചു ഞാനും തദാ
ദു:ഖമുള്‍ക്കൊണ്ടു കിഷ്‌കിന്ധപുക്കീടിനേന്‍;
മര്‍ക്കടവീരരും ദുഃഖിച്ചതുകാലം
വാനരാധീശ്വരനായഭിഷേകവും
വാനരേന്ദ്രന്മാരെനിക്കു ചെയ്തീടിനാര്‍
ചെന്നിതു കാലം കുറഞ്ഞൊരു പിന്നെയും
വന്നിതു ബാലി മഹാബലവാന്‍ തദാ.
കല്‌ളിട്ടു ഞാന്‍ വിലദ്വാരമടച്ചതു
കൊല്‌ളുവാനെന്നോര്‍ത്തു കോപിച്ചു ബാലിയും
കൊല്‌ളുവാനെന്നോടടുത്തു, ഭയേന ഞാ
നെല്‌ളാടവും പാഞ്ഞിരിക്കരുതാഞ്ഞെങ്ങും
നീളേ നടന്നുഴന്നീടും ദശാന്തരേ
ബബാലി വരികയില്‌ളത്ര ശാപത്തിനാല്‍ബ
ഋശ്യമൂകാചലേ വന്നിരുന്നീടിനേന്‍
വിശ്വാസമോടു ഞാന്‍ വിശ്വനാഥാ വിഭോ!
Leave a Reply