കിഷ്കിന്ധാകാണ്ഡം പേജ് 8
മൂഢനാം ബാലി പരിഗ്രഹിച്ചീടിനാ
നൂഢരാഗം മമ വല്‌ളഭതന്നെയും.
നാടും നഗരവും പത്‌നിയുമെന്നുടെ
വീടും പിരിഞ്ഞു ദു:ഖിച്ചിരിക്കുന്നു ഞാന്‍.
ത്വല്‍പാദപങ്കേരുഹസ്പര്‍ശകാരണാ
ലിപേ്പാളതീവ സുഖവുമുണ്ടായ്‌വന്നു.”
മിത്രാത്മജോകതികള്‍ കേട്ടോരനന്തരം
മിത്രദുഃഖേന സന്തപ്തനാം രാഘവന്‍
ചിത്തകാരുണ്യം കലര്‍ന്നു ചൊന്നാന്‍, ”തവ
ശത്രുവിനെക്കൊന്നു പത്‌നിയും രാജ്യവും
വിത്തവുമെല്‌ളാമടക്കിത്തരുവന്‍ ഞാന്‍;
സത്യമിതു രാമഭാഷിതം കേവലം.”
മാനവേന്ദ്രോകതികള്‍ കേട്ടു തെളിഞ്ഞൊരു
ഭാനുതനയനുമിങ്ങനെ ചൊല്‌ളിനാന്‍ഃ
”സ്വര്‍ലേ്‌ളാകനാഥജനാകിയ ബാലിയെ
ക്കൊല്‌ളുവാനേറ്റം പണിയുണ്ടു നിര്‍ണ്ണയം.
ഇല്‌ളവനോളം ബലം മറ്റൊരുവനും;
ചൊല്‌ളുവന്‍ ബാലിതന്‍ ബാഹുപരാക്രമം.
ദുന്ദുഭിയാകും മഹാസുരന്‍ വന്നു കി
ഷ്‌കിന്ധാപുരദ്വാരി മാഹിഷവേഷമായ്
യുദ്ധത്തിനായ് വിളിച്ചോരു നേരത്തതി
ക്രുദ്ധനാം ബാലി പുറപെ്പട്ടു ചെന്നുടന്‍
ശൃംഗം പിടിച്ചു പതിപ്പിച്ചു ഭൂമിയില്‍
ഭംഗംവരുത്തിച്ചവിട്ടിപ്പറിച്ചുടന്‍
ഉത്തമാംഗത്തെച്ചുഴറ്റിയെറിഞ്ഞിതു
രകതവും വീണു മതംഗാശ്രമസ്ഥലേ.
‘ആശ്രമദോഷം വരുത്തിയ ബാലി പോ
ന്നൃശ്യമൂകാചലത്തിങ്കല്‍ വരുന്നാകില്‍
ബാലിയുടെ തല പൊട്ടിത്തെറിച്ചുടന്‍
കാലപുരി പൂക മദ്വാക്യഗൗരവാല്‍.’
എന്നു ശപിച്ചതു കേട്ടു കപീന്ദ്രനു
മന്നുതുടങ്ങിയിവിടെ വരുവീല.
ഞാനുമതുകൊണ്ടിവിടെ വസിക്കുന്നു
മാനസേ ഭീതികൂടാതെ നിരന്തരം.
ദുന്ദുഭിതന്റെ തലയിതു കാണ്‍കൊരു
മന്ദരംപോലെ കിടക്കുന്നതു ഭവാന്‍.
ഇന്നിതെടുത്തെറിഞ്ഞീടുന്ന ശകതനു
കൊന്നുകൂടും കപിവീരനെ നിര്‍ണ്ണയം.”
എന്നതു കേട്ടു ചിരിച്ചു രഘൂത്തമന്‍
തന്നുടെ തൃക്കാല്‍പെരുവിരല്‍കൊണ്ടതു
തന്നെയെടുത്തു മേല്‍പോട്ടെറിഞ്ഞീടിനാന്‍.
ചെന്നു വീണു ദശയോജനപര്യന്തം.
എന്നതു കണ്ടു തെളിഞ്ഞു സുഗ്രീവനും
തന്നുടെ മന്ത്രികളും വിസ്മയപെ്പട്ടു
നന്നുനന്നെന്നു പുകഴ്ന്നു പുകഴ്ന്നവര്‍
നന്നായ്‌തൊഴുതു തൊഴുതു നിന്നീടിനാര്‍.
Leave a Reply