കിഷ്കിന്ധാകാണ്ഡം പേജ് 16
ആത്മസ്വലിംഗമായോരു മനസ്‌സിനെ
താല്‍പര്യമോടു പരിഗ്രഹിച്ചിട്ടലേ്‌ളാ
തത്സ്വഭാവങ്ങളായുള്ള കാമങ്ങളെ
സ്‌സത്വാദികളാം ഗുണങ്ങളാല്‍ ബദ്ധനായ്
സേവിക്കയാലവശത്വം കലര്‍ന്നതു
ഭാവിക്കകൊണ്ടു സംസാരേ വലയുന്നു
ആദൗ മനോഗുണാന്‍ സൃഷ്ട്വാ തതസ്തദാ
വേദം വിധിക്കും ബഹുവിധകര്‍മ്മങ്ങള്‍
ശുക്‌ളരക്താസിതഭഗതികളാ
യ്മിക്കതും തത്സമാനപ്രഭാവങ്ങളായ്
ഇങ്ങനെ കര്‍മ്മവശേന ജീവന്‍ ബലാ
ലെങ്ങുമാഭൂതപ്‌ളവം ഭ്രമിച്ചീടുന്നു
പിന്നെസ്‌സമസ്തസംഹാരകാലേ ജീവ
നന്നുമനാദ്യവിദ്യാവശം പ്രാപിച്ചു
തിഷ്ഠത്യഭിനിവേശത്താല്‍ പുനരഥ
സൃഷ്ടികാലേ പൂര്‍വവാസനയാ സമം
ജായതേ ഭൂയോ ഘടീയന്ത്രവല്‍സദാ
മായാബലത്താലതാര്‍ക്കൊഴിമെടോ
യാതൊരിക്കല്‍ നിജ പുണ്യവിശേഷേണ
ചേതസി സത്സംഗതി ലഭിച്ചീടുന്നു,
മത്ഭകതനായ ശാന്താത്മാവിനു പുന
രപേ്പാളവന്മതി മദ്വിഷയാ ദൃഢം
ശ്രദ്ധയുമുണ്ടാം കഥാശ്രവണേ മമ
ശുദ്ധസ്വരൂപവിജ്ഞാനവും ജായതേ
സല്‍ഗുരുനാഥ പ്രസാദേന മാനസേ
മുഖ്യവാക്യാര്‍ത്ഥവിജ്ഞാമുണ്ടായ്‌വരും
ദേഹേന്ദ്രിയ മനഃപ്രാണാദികളില്‍ നി
ന്നാഹന്ത! വേറൊന്നു നൂനമാത്മാവിതു
സത്യമാനന്ദമേകം പരമദ്വയം
നിത്യം നിരുപമം നിഷ്‌കളങ്കം നിര്‍ഗ്ഗുണം
ഇത്ഥമറിയുമ്പോള്‍ മുക്തനാമപെ്പാഴേ
സത്യം മയോദിതം സത്യം മയോദിതം
യാതൊരുത്തന്‍ വിചാരിക്കുന്നതിങ്ങനെ
ചേതസി സംസാരദുഃഖമവനില്‌ള.
നീയും മയാ പ്രോകതമോര്‍ത്തു വിശുദ്ധയാ
യ്മായാവിമോഹം കളക മനോഹരേ!
കര്‍മ്മബന്ധത്തിങ്കല്‍ നിന്നുടന്‍ വേര്‍പെട്ടു
നിര്‍മ്മല ബ്രഹ്മണിതന്നെ ലയിക്ക നീ
ചിത്തേ നിനക്കു കഴിഞ്ഞ ജന്മത്തിങ്ക
ലെത്രയും ഭക്തിയുണ്ടെങ്കലതുകൊണ്ടു
രൂപവുമേവം നിനക്കു കാട്ടിത്തന്നു
താപമിനിക്കളഞ്ഞാലുമശേഷം നീ
മദ്രൂപമീദൃശ്യം ധ്യാനിച്ചുകൊള്‍കയും
ചെയ്താല്‍ നിനക്കു മോക്ഷം വരും നിര്‍ണ്ണയം
കൈതവമല്‌ള പറഞ്ഞതു കേവലം”
ശ്രീരാമവാക്യമാനന്ദേന കേട്ടോരു
താരയും വിസ്മയം പൂണ്ടു വണങ്ങിനാള്‍
മോഹമകന്നു തെളിഞ്ഞിതു ചിത്തവും
ദേഹാഭിമാനജദുഃഖവും പോക്കിനാള്‍
ആത്മാനുഭൂതികൊണ്ടാശു സന്തുഷ്ടയാ
യാത്മബോധേന ജീവന്മുക്തയായിനാള്‍
മോക്ഷപ്രദനായ രാഘവന്‍തന്നോടു
കാല്‍കഷണം സംഗമമാത്രേണ താരയും
ഭക്തി മുഴുത്തിട്ടനാദിബന്ധം തീര്‍ന്നു
മുക്തയായാളൊരു നാരിയെന്നാകിലും
വൃഗ്രമെല്‌ളാമകലെപേ്പായ്‌തെളിഞ്ഞിതു
സുഗ്രീവനുമിവ കേട്ടോരനന്തരം
അജ്ഞാനമെല്‌ളാമകന്നു സൗഖ്യം പൂണ്ടു
വിജ്ഞാനമോടതി സ്വസ്ഥനായാന്‍ തുലോം.
സുഗ്രീവരാജ്യാഭിഷേകം
സുഗ്രീവനോടരുള്‍ചെയ്താനനന്തര
”മഗ്രജപുത്രനാമംഗദന്‍തന്നെയും
മുന്നിട്ടു സംസ്‌കാരമാദികര്‍മ്മങ്ങളെ
പ്പുണ്യാഹപര്യന്തമാഹന്ത ചെയ്ക നീ”
Leave a Reply