പിന്നെയുമര്‍ക്കാത്മജന്‍ പറഞ്ഞീടിനാന്‍ഃ
”മന്നവ!! സപ്തസാലങ്ങളിവയലേ്‌ളാ.
ബാലിക്കു മല്‍പിടിച്ചീടുവാനായുളള
സാലങ്ങളേഴുമിവയെന്നറിഞ്ഞാലും.
വൃത്രാരിപുത്രന്‍ പിടിച്ചിളക്കുന്നേരം
പത്രങ്ങളെല്‌ളാം കൊഴിഞ്ഞുപോമേഴിനും.
വട്ടത്തില്‍ നില്‍ക്കുമിവേറ്റ്യൊരമ്പെയ്തു
പൊട്ടിക്കില്‍ ബാലിയെക്കൊല്‌ളായ്‌വരും ദൃഢം.”
സൂര്യാത്മജോക്തികളീദൃശം കേട്ടൊരു
സൂര്യാന്വയോല്‍ഭൂതനാകിയ രാമനും
ചാപം കുഴിയെക്കുലച്ചൊരു സായകം
ശോഭയോടെ തൊടുത്തെയ്തരുളീടിനാന്‍.
സാലങ്ങളേഴും പിളര്‍ന്നു പുറപെ്പട്ടു
ശൈലവും ഭൂമിയും ഭേദിച്ചു പിന്നെയും
ബാലം ജ്വലിച്ചു തിരിഞ്ഞുവന്നാശു തന്‍
തൂണീരമമ്പോടു പുക്കോരനന്തരം
വിസ്മിതനായോരു ഭാനുതനയനും
സസ്മിതം കൂപ്പിത്തൊഴുതു ചൊല്‌ളീടിനാന്‍
”സാക്ഷാല്‍ ജഗന്നാഥനാം പരമാത്മാവു
സാക്ഷിഭൂതന്‍ നിന്തിരുവടി നിര്‍ണ്ണയം.
പണ്ടു ഞാന്‍ ചെയ്‌തോരു പുണ്യഫലോദയം
കൊണ്ടു കാണ്‍മാനുമെനിക്കു യോഗം വന്നു.
ജന്മമരണനിവൃത്തി വരുത്തിവാന്‍
നിര്‍മ്മലന്മാര്‍ ഭജിക്കുന്നു ഭവല്‍പദം.
മോക്ഷദനായ ഭവാനെ ലഭിക്കയാല്‍
മോക്ഷമൊഴിഞ്ഞപേക്ഷിക്കുന്നതില്‌ള ഞാന്‍.
പുത്രദാരാര്‍ത്ഥരാജ്യാദി സമസ്തവും
വ്യര്‍ത്ഥമത്രേ തവ മായാവിരചിതം.
ആകയാല്‍ മേ മഹാദേവ! ദേവേശ! മ
റ്റാകാംക്ഷയില്‌ള ലോകേശ! പ്രസീദ മേ.
വ്യാപ്തമാനന്ദാനുഭൂതികരം പരം
പ്രാപ്‌തോഹമാഹന്ത ഭാഗ്യഫലോദയാല്‍,
മണ്ണിനായൂഴി കുഴിച്ചനേരം നിധി
തന്നെ ലഭിച്ചതുപോലെ രഘൂപതേ!
ധര്‍മ്മദാനവ്രതതീര്‍ത്ഥതപ:ക്രതു
കര്‍മ്മപൂര്‍ത്തേഷ്ട്യാദികള്‍ കൊണ്ടൊരുത്തനും
വന്നുകൂടാ ബഹു സംസാരനാശനം
നിര്‍ണ്ണയം ത്വല്‍പാദഭക്തികൊണ്ടെന്നിയേ.
ത്വല്‍പാദപത്മാവലോകനം കേവല
മിപേ്പാളകപെ്പട്ടതും ത്വല്‍കൃപാബലം.
യാതൊരുത്തന്നു ചിത്തം നിന്തിരുവടി
പാദാംബുജത്തിലിളകാതുറയ്ക്കുന്നു
കാല്‍കഷണംപോലുമെന്നാകിലവന്‍ തനി
ക്കൊക്ക നീങ്ങീടുമജ്ഞാനമനര്‍ത്ഥദം.
ചിത്തം ഭവാങ്കലുറയ്ക്കായ്കിലുമതി
ഭക്്തിയോടെ രാമരാമേതി സാദരം
ചൊല്‌ളുന്നവന്നു ദുരിതങ്ങള്‍ വേരറ്റു
നല്‌ളനായേറ്റം വിശുദ്ധനാം നിര്‍ണ്ണയം.
മദ്യപനെങ്കിലും ബ്രഹ്മഘ്‌നനെങ്കിലും
സദ്യോ വിമുക്തനാം രാമജപത്തിനാല്‍.
ശത്രുജയത്തിലും ദാരസുഖത്തിലും
ചിത്തേയൊരാഗ്രഹമിലെ്‌ളനിക്കേതുമേ.
ഭക്തിയൊഴിഞ്ഞു മറ്റൊന്നുമേ വേണ്ടീല
മുക്തി വരുവാന്‍ മുകുന്ദ! ദയാനിധേ!
ത്വല്‍പാദഭക്തിമാര്‍ഗേ്ഗാപദേശംകൊണ്ടു
മല്‍പാപമുല്‍പാടയത്രിലോകീപതേ!
ശത്രുമദ്ധ്യസ്ഥമിത്രാദിഭേദഭ്രമം
ചിത്തത്തില്‍ നഷ്ടമായ്‌വന്നിതു ഭൂപതേ!
ത്വല്‍പാദപത്മാവലോകനംകൊണ്ടെനി
ക്കുല്‍പന്നമായിതു കേവലജ്ഞാനവും.
പുത്രദാരാദി സംബന്ധമെല്‌ളാം തവ
ശക്തിയാം മായാപ്രഭാവം ജഗല്‍പതേ!
ത്വല്‍പാദപങ്കജത്തിങ്കലുറയ്‌ക്കേണ
മെപേ്പാഴുമുള്‍ക്കാമ്പെനിക്കു രമാപതേ!
ത്വന്നാമസങ്കീര്‍ത്തനപ്രിയയാകേണ
മെന്നുടെ ജിഹ്വാ സദാ നാണമെന്നിയേ.
ത്വച്ചരണാംഭോരുഹങ്ങളിലെപെ്പാഴു
മര്‍ച്ചനംചെയ്യായ്‌വരിക കരങ്ങളാല്‍.