പോരതി ഘോരമായ് ചെയ്‌തോരു നേരത്തു
പാരമിളപ്പം രഘൂത്തമനുണ്ടെന്നു
നാരദനാദികള്‍ ചൊന്നതു കേള്‍ക്കയാല്‍
പാരം വളര്‍ന്നൊരു സംഭ്രമത്തോടുടന്‍
ഇന്ദ്രനും മാതലിയോടു ചൊന്നാന്‍ ‘മമ
സ്യന്ദനം കൊണ്ടക്കൊടുക്ക നീ വൈകാതെ
ശ്രീരാഘവന്നു ഹിതം വരുമാറു നീ
തേരും തെളിച്ചു കൊടുക്ക മടിയാതെ’
മാതലിതാനതു കേട്ടുടന്‍ തേരുമായ്
ഭൂതലം തന്നിലിഴഞ്ഞു ചൊല്‌ളീടിനാന്‍
‘രാവണനോടു സമരത്തിനിന്നു ഞാന്‍
ദേവേന്ദ്രശാസനയാ വിടകൊണ്ടിതു
തേരതിലാശു കരേറുക പോരിനായ്
മാരുതതുല്യവേഗേന നടത്തുവന്‍’
എന്നതു കേട്ടു രഥത്തെയും വന്ദിച്ചു
മന്നവന്‍ തേരിലാമ്മാറു കരേറിനാന്‍
തന്നോടു തുല്യനായ് രാഘവനെക്കണ്ടു
വിണ്ണിലാമ്മാറൊന്നു നോക്കി ദശാസനന്‍
പേമഴപോലെ ശരങ്ങള്‍ തൂകീടിനാന്‍
രാമനും ഗാന്ധര്‍വ്വമസ്ത്രമെയ്തീടിനാന്‍
രാക്ഷസമസ്ത്രം പ്രയോഗിച്ചതുനേരം
രാക്ഷസരാജനും രൂക്ഷമായെത്രയും
ക്രൂരനാഗങ്ങളാമസ്ത്രത്തെ മാറ്റുവാന്‍
ഗാരുഡമസ്ത്രമെയ്തു രഘുനാഥനും
മാതലിമേലും ദശാസനന്‍ ബാണങ്ങ
ളെയ്തു കൊടിയും മുറിച്ചു കളഞ്ഞിതു
വാജികള്‍ക്കും ശരമേറ്റമേറ്റു പുന
രാജിയും ഘോരമായ്‌വന്നു രഘുവരന്‍
കൈകാല്‍ തളര്‍ന്നു തേര്‍ത്തട്ടില്‍നില്‍ക്കും വിധൗ
കൈകസീനന്ദനനായ വിഭീഷണന്‍
ശോകാതിരേകം കലര്‍ന്നു നിന്നീടിനാന്‍
ലോകരുമേറ്റം വിഷാദം കലര്‍ന്നിതും
കാലപുരത്തിനയപേ്പനിനിയെന്നു
ശൂലം പ്രയോഗിച്ചിതാശരാധീശനും
അസ്ത്രങ്ങള്‍കൊണ്ടു തടപൊറാഞ്ഞോര്‍ത്തുടന്‍
വൃത്രാരിതന്നുടെ തേരിലിരുന്നൊരു
ശക്തിയെടുത്തയച്ചൂ രഘുനാഥനും
പത്തു നുറുങ്ങി വീണു തത്ര ശൂലവും
നക്തഞ്ചരേന്ദ്രനുടെ തുരഗങ്ങളെ
ശ്ശസ്ത്രങ്ങള്‍കൊണ്ടു മുറിച്ചിതു രാഘവന്‍
സാരഥി തേരും തിരിച്ചടിച്ചാര്‍ത്തനായ്
പോരിലൊഴിച്ചു നിര്‍ത്തീടിനാനന്നേരം
ആലശ്യമൊട്ടകന്നോരു നേരം തത്ര
പൗലസ്ത്യനും സൂതനോടു ചൊല്‌ളീടിനാന്‍
‘എന്തിനായ്‌ക്കൊണ്ടു നീ പിന്തിരിഞ്ഞു ബലാ
ലന്ധനായ് ഞാനത്ര ദുര്‍ബ്ബലനാകയോ?
കൂടലരോടെതിര്‍ത്താല്‍ ഞാനൊരുത്തനോ
ടൊടിയൊളിച്ചവാറെന്നു കണ്ടൂ ഭവാന്‍?
നീയല്‌ള സൂതനെനിക്കിനി രാമനു
നീയതിബാന്ധവനെന്നറിഞ്ഞേനഹം’
ഇത്ഥം നിശാചാധീശന്‍ പറഞ്ഞതി
നുത്തരം സാരഥി സത്വരം ചൊല്‌ളിനാന്‍
‘രാമനെ സ്‌നേഹമുണ്ടായിട്ടുമല്‌ള മ
ത്സ്വാമിയെ ദ്വേഷമുണ്ടായിട്ടുമല്‌ള മേ
രാമനോടേറ്റു പൊരുതിനില്‍ക്കുന്നേര
മാമയം പൂണ്ടു തളര്‍ന്നതു കണ്ടു ഞാന്‍
സ്‌നേഹം ഭവാനെക്കുറിച്ചേറ്റമാകയാല്‍
മോഹമകലുവോളം പോര്‍ക്കളം വിട്ടു
ദൂരെ നിന്നാലസ്യമെല്‌ളാം കളഞ്ഞിനി
പേ്പാരിന്നടുക്കണമെന്നു കല്‍പിച്ചത്രെ
സാരഥിതാനറിയേണം മഹാരഥ
ന്മാരുടെ സാദവും വാജികള്‍സാദവും
വൈരികള്‍ക്കുള്ള ജയാജയകാലവും
പോരില്‍ നിമ്‌നോന്നതദേശവിശേഷവും
എല്‌ളാമറിഞ്ഞു രഥം നടത്തുന്നവ
നലേ്‌ളാ നിപുണനായുള്ള സൂതന്‍ പ്രഭോ!’
എന്നതു കേട്ടു തെളിഞ്ഞഥ രാവണ
നൊന്നു പുണര്‍ന്നാശു കൈവളയും കൊടു
‘ത്തിന്നിനിത്തേരടുത്താശു കൂട്ടീടുക
പിന്നോക്കമില്‌ളിനിയൊന്നുകൊണ്ടുമെടോ!
ഇന്നോടു നാളെയോടൊന്നു തിരിഞ്ഞിടും
മന്നവനോടുള്ള പോരെന്നറിക നീ’
സൂതനും തേരതിവേഗേന പൂട്ടിനാന്‍
ക്രോധം മുഴുത്തങ്ങടുത്തിതു രാമനും
തങ്ങളിലേറ്റമണഞ്ഞു പൊരുതള
വങ്ങുമിങ്ങും നിറയുന്നു ശരങ്ങളാല്‍
ഷരകേഷാഭൂത
കിംപുരുഷാപ്‌സരോ മാനുഷാദ്യന്മാരും
സമ്പ്രതി സൂര്യനെത്തന്നെ ഭജിപ്പതും
ദേവകളാകുന്നതാദിത്യനാകിയ
ദേവനത്രേ പതിന്നാലു ലോകങ്ങളും
രക്ഷിപ്പതും നിജ രശ്മികള്‍കൊണ്ടവന്‍
ഭക്ഷിപ്പതുമവന്‍ കല്‍പകാലാന്തരേ
ബ്രഝനും വിഷ്ണുവും ശ്രീമഹാദേവനും
ഷണ്‍മുഖന്‍താനും പ്രജാപതി വൃന്ദവും
ശക്രനും വൈശ്വാനരനും കൃതാന്തനും
രക്ഷോവരനും വരുണനും വായുവും
യക്ഷാധിപനുമീശാനനും ചന്ദ്രനും
നക്ഷത്രജാലവും ദിക്കരിവൃന്ദവും
വാരണവക്രതനുമാര്യനും മാരനും
താരാഗണങ്ങളും നാനാ ഗ്രഹങ്ങളും
അശ്വിനീപുത്രരുമഷ്ടവസുക്കളും
വിശ്വദേവന്മാരും സിദ്ധരും സാദ്ധ്യരും
നാനാ പിതൃക്കളും പിന്നെ മനുക്കളും
ദാനവന്മാരുമുരഗസമൂഹവും
വാരമാസര്‍ത്തുസംവത്സരകല്‍പാദി
കാരകനായതും സൂര്യനിവന്‍തന്നെ
വേദാന്തവേദ്യനാം വേദാത്മകനിവന്‍
വേദാര്‍ത്ഥവിഗ്രഹന്‍ വേദജ്ഞസേവിതന്‍
പൂഷാ വിാകരന്‍ മിത്രന്‍ പ്രഭാകരന്‍
ദോഷാകരാത്മകന്‍ ത്വഷ്ടാ ദിനകരന്‍
ഭാസ്‌കരന്‍ നിത്യനഹസ്‌കരനീശ്വരന്‍
സാക്ഷിസവിതാ സമസ്തലോകേക്ഷണന്‍
ഭാസ്വാന്‍ വിവസ്വാന്‍ നഭസ്വാന്‍ ഗഭസ്തിമാന്‍
ശാശ്വതന്‍ ശംഭു ശരണ്യന്‍ ശരണദന്‍
ലോകശിശിരാരി ഘോരതിമിരാരി
ശോകാപഹാരി ലോകാലോകവിഗ്രഹന്‍
ഭാനു ഹിരണ്യഗര്‍ഭന്‍ ഹിരണ്യേന്ദ്രിയന്‍
ദാനപ്രിയന്‍ സഹസ്രാംശു സനാതനന്‍
സപ്താശ്വനര്‍ജ്ജുനാശ്വന്‍ സകലേശ്വരന്‍
സുപ്തജനാവബോധപ്രദന്‍ മംഗലന്‍
ആദിത്യനര്‍ക്കനരുണനനന്തഗന്‍
ജ്യോതിര്‍മ്മയന്‍ തപനന്‍ സവിതാ രവി
വിഷ്ണു വികര്‍ത്തനന്‍ മാര്‍ത്താണ്ഡനംശുമാ
നുഷ്ണകിരണന്‍ മിഹിരന്‍ വിരോചനന്‍
പ്രദ്യോതനന്‍ പരന്‍ ഖദ്യോതനുദ്യോത
നദ്വയന്‍ വിദ്യാവിനോദന്‍ വിഭാവസു
വിശ്വസൃഷ്ടിസ്ഥിതിസംഹാരകാരണന്‍
വിശ്വവന്ദ്യന്‍ മഹാവിശ്വരൂപന്‍ വിഭു
വിശ്വവിഭാവനന്‍ വിശൈ്വകനായകന്‍
വിശ്വാസഭക്തിയുക്താനാം ഗതിപ്രദന്‍
ചണ്ഡകിരണന്‍ തരണി ദിനമണി
പുണ്ഡരീകപ്രബോധപ്രദനര്യമാ
ദ്വാദശാത്മാ പരമാത്മാ പരാപര
നാദിതേയന്‍ ജഗദാദിഭൂതന്‍ ശിവന്‍
ഖേദവിനാശനന്‍ കേവലാത്മാവിന്ദു
നാദാത്മകന്‍ നാരദാദി നിഷേവിതന്‍
ജ്ഞാനസ്വരൂപനജ്ഞാനവിനാശനന്‍
ധ്യാനിച്ചുകൊള്‍ക നീ നിത്യമിദ്ദേവനെ