താരകോപദേശം
ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍

‘താഴത്തു നില്ക്കുന്നോരെയാട്ടൊല്ലേ; പെറ്റമ്മയാ
മൂഴിയെക്കണ്ണീരാറ്റില്‍ മുക്കൊല്ലേ; മനുഷ്യരേ!’
വ്യോമത്തില്‍ സന്ധ്യയ്‌ക്കൊന്നു നോക്കിയാല്‍ക്കാണും നമ്മ
ളീമട്ടില്‍ക്കണ്‍കൊണ്ടോരോന്നോതിടും താരങ്ങളെ
എത്രയോ ലക്ഷം ഭുവാം സോദരിതന്നാര്‍ത്തി ക
ണ്ടത്രമേല്‍ മാഴ്കും ദ്യോവിന്‍ ബാഷ്പാംബുബിന്ദുക്കളേ

ഓതുന്നു മാലാല്‍ നാക്കു പൊങ്ങാത്തോരവര്‍:’ഞങ്ങള്‍
പാദത്താല്‍ മര്‍ദ്ദിപ്പീല നിങ്ങളാമധഃസ്ഥരെ
നിങ്ങളെക്കനിഞ്ഞെന്നുംനോക്കുന്നുണ്ടസ്മദ് ദൃഷ്ടി; പുരസ്‌കൃ
തിക്കായുന്നുണ്ടസ്മദ്ദൃഷ്ടി;
നിങ്ങള്‍തന്‍ പുരസ്‌കൃതിക്കായുന്നുണ്ടസ്മല്‍കരം.
കണ്‍തെളിച്ചവും നിങ്ങള്‍ക്കുള്‍കുളിര്‍ച്ചയും നല്‍കും
ബന്ധുക്കളുച്ചസ്ഥരാം ഞങ്ങളേതിരവിലും.
നിങ്ങള്‍ക്കും ഞങ്ങള്‍ക്കുമായ് വാച്ചിടും ദൂരം തമ്മില്‍
നിങ്ങള്‍ക്കില്ലല്ലോ! പിന്നെയെന്തിനിപ്പൃഥഗ്ഭാവം?’

മണിമഞ്ജുഷ