രണ്ട്

ആദികാലങ്ങളി,ലാദര്‍ശരശ്മികള്‍
ക്കാതിത്ഥ്യമേകി ഞാനെന്മനസ്‌സില്‍,

ആ നവയൌവനരംഗത്തില്‍ സര്‍വ്വവു
മാനന്ദസാന്ദ്രങ്ങളായിരുന്നു.

ഉന്നതമാകുമാ മാമകലക്ഷ്യത്തില്‍
മിന്നിത്തിളങ്ങിയ താരകങ്ങള്‍

ഓമല്‍ക്കരങ്ങളലെന്നെത്തഴുകവേ
കോള്‍മയിര്‍ക്കൊണ്ടു ഞാന്‍ പാട്ടു പാടി,

അന്നെന്റെ സങ്കല്‍പം കാണിച്ചലോക,മീ
മന്നിലും കാണാന്‍ ഞാന്‍ വെമ്പിനോക്കി.

എന്തൊരു കാഴ്ചയാണെന്മുന്നില്‍ ഞാന്‍ കണ്ട
തെന്തൊരത്യുഗമാം വൈപരീതം!

തോല്‍വിയിലെന്നെപ്പരിഹസിച്ചാരന്നു
തോളോടുതോള്‍ചേര്‍ന്ന തോഴര്‍ പോലും.

ദാരിദ്ര്യകൂപത്തിലാണെന്നിരിക്കിലും
സൂരാഭചൂടുമെന്നന്തരംഗം,

സ്വര്‍ഗ്ഗീയസ്‌നേഹത്തില്‍ക്കെട്ടിപ്പടുത്തൊരാ
സ്വപ്നസൌധങ്ങളടിതകര്‍ന്നു.

എന്തു പരാജയം, ഹന്ത, ഞാനെമ്മട്ടെന്‍
സന്താപബാഷ്പമടക്കിനിര്‍ത്തും?

എന്നലെ്‌ളാരാദര്‍ശലോലനായാവിധ
മെന്മുന്നില്‍ നിന്നൊരെന്നുറ്റതോഴന്‍,

ചാടിമറയുന്നു കാലപ്രവാഹത്തി
ലാടലിയന്നു ഞാന്‍ നോക്കിനില്‍ക്കെ!

മായാമരീചികയായ് സ്വയം മാറുന്നു
മാനസമോഹനശ്രീമയൂഖം.

കമ്പിതഗാത്രനായ് സ്തംഭിതചിത്തനാ
യമ്പരന്നാവിധം നില്‍ക്കുമെന്നെ,

തോളില്‍ക്കുലുക്കി പ്രസന്നനാം മറ്റൊരു
തോഴന്‍ പറകയാണിപ്രകാരംഃ

”എതിനാണീ മന്നിലാദര്‍ശസ്വപ്നങ്ങള്‍
ചിന്തിച്ചു നോക്കൂ നീ മത്സുഹൃത്തേ!

തങ്കക്കിനാക്കളെപ്പൂവിട്ടു പൂജിച്ച
നിന്‍കളിത്തോഴനിന്നെങ്ങുപോയി?

നീയുമമ്മട്ടില്‍ ‘മരീചിക’ തന്‍ പിമ്പേ
പായുകയാണയ്യേ, മാന്‍കിടാവേ!

ഈ മട്ടിലാണെങ്കില്‍ നീയുമൊരിക്കല്‍ നി
ന്നോമനത്തോഴനെപ്പിന്തുടരും.

ഗാനത്തില്‍ക്കാണുന്നതല്‌ള നാം കണ്‍മുന്നില്‍
ക്കാണുമീ ലോകമെന്നോര്‍മ്മവേണം.

അങ്ങോട്ടു നോക്കുകക്കാനനപ്പച്ചകള്‍
തിങ്ങുന്ന ശൈലത്തിന്‍ശൃംഗകത്തില്‍,

വല്‌ളികള്‍ പൂത്തുതളിര്‍ത്തിടതൂര്‍ന്നുല
ഞ്ഞുല്‌ളസിക്കുന്ന നികുഞ്ജമൊന്നില്‍,