പേജ് 12
ലജ്ജിപ്പൂ ഭൌതികോല്‍കര്‍ഷമേ, നിന്മുന്നില്
മജ്ജീവിതാര്‍പ്പണം ചെയ്കയാല്‍ ഞാന്‍.
മദ്യം പകര്‍ന്നു തന്നെന്നെ, നീ
മത്തുപിടിപ്പിക്കയല്ളി മേന്മേല്?
തുപ്പുന്നു ഞാനിന്നതു നിന്മുഖ,ത്തുഗ
ദര്‍പ്പമുള്‍ക്കൊള്ളും കൊലപ്പിശാചേ.
കാന്തികലര്‍ന്ന മത്സ്വപ്നങ്ങളൊന്നോടെ
മാന്തിപെ്പാളിച്ച ഭയങ്കരി നീ!
മോഹിനിവേഷത്തിലാറാത്തൊരാ രക്ത
ദാഹമാര്‍ന്നെത്തിടും സിംഹിക നീ!
കാര്‍മുകിലൊത്ത നിന്‍കൂന്തലില്‍ ചീറ്റുന്ന
കാളസര്‍പ്പങ്ങളൊളിച്ചിരിപ്പൂ!
ഉഗദംഷ്ര്ടങ്ങള് മറച്ചു, നീ വര്‍ഷിപ്പി
തുല്ഫുല്ളസുന്ദര സുസ്മിതങ്ങള്‍!
പോക നീ, പോക നീ, ദൂരെപ്പിശാചികേ,
പോരേ കുടിച്ചതെന്‍ ജീവരകതം?
ആറു
മുള്ളുമുരുക്കില്‍പ്പടര്‍ന്നിടും തൈമുല്ള
വല്ളരിതന്കഥയെന്തു ചൊല്ളാന്‍?
വിണ്ണിലെത്താരാകുമാരികള്‍ മാത്രമാ
ക്കണ്ണീര്‍ക്കണങ്ങള്‍ക്കു സാക്ഷിനില്‍ക്കേ,
നിര്‍ദ്ദയ ചിത്തമേ, ലജ്ജയിലേ്ള നിന
ക്കെത്തിനോക്കാനത്തപോവനത്തില്‍?
നോവല്ള, വേവാണിതാമൃദു ചിത്തത്തി
നീ വിധിയീശന്‍ വിധിച്ചതെന്തേ?
നിര്‍ദ്ദയന്‍ തന്നെയോ ദൈവവും? സദ്ഗുണ
മത്തലിന്‍ മറ്റൊരു നാമമാണോ?
പുഞ്ചിരിപ്പൂക്കളും രോമഹര്‍ഷങ്ങളും
വഞ്ചനയ്ക്കുള്ള സമ്മാനമാണോ?
എന്തിനലെ്ളങ്കിലാപ്പൂനിലാക്കാലതി
ച്ചെന്തീയിനോടു ചേര്‍ന്നൊട്ടി നിന്നൂ?
പൊള്ളണം, പൊള്ളണംനിന് വിധിയാണു;ഞാ
നള്ളിയള്ളിപ്പിടിക്കട്ടെ നിന്നെ!….
*** *** ***
Leave a Reply