ചന്ദ്രിക

ഈ മണിമേടയിലെന്‍വിപുല
പ്രേമസമുദ്രമൊതുങ്ങുകില്‌ള;
ഇക്കിളിക്കൂട്ടിലെന്‍ ഭാവനതന്‍
സ്വര്‍ഗ്ഗസാമ്രാജ്യമടങ്ങുകില്‌ള;
നമ്മള്‍ക്കാ വിശ്വപ്രകൃതിമാതിന്‍
രമ്യവിശാലമാം മാറിടത്തില്‍,
ഒന്നിച്ചിരുന്നു കുറച്ചുനേരം
നര്‍മ്മസല്‌ളാപങ്ങള്‍ നിര്‍വ്വഹിക്കാം!

രമണന്‍

പാടില്‌ള, പാടില്‌ള, നമ്മെ നമ്മള്‍
പാടേ മറന്നൊന്നും ചെയ്തുകൂടാ!

ചന്ദ്രിക

ആലോലവല്‌ളികളെത്രയിന്നാ
നീലമലകളില്‍ പൂത്തുകാണും!

രമണന്‍

ഇക്കളിത്തോപ്പില്‍ നീ കണ്ടിടാത്തോ
രൊറ്റപ്പൂപോലുമില്‌ളാ വനത്തില്‍.

ചന്ദ്രിക

അങ്ങിപേ്പാള്‍പ്പാടിപ്പറന്നീടുന്ന
തെന്തെല്‌ളാം പക്ഷികളായിരിക്കും!

രമണന്‍

ഇപ്പുഷ്പവാടിയിലെത്തിടാത്തൊ
രൊറ്റക്കിളിയുമില്‌ളാ വനത്തില്‍.

ചന്ദ്രിക

എന്നെ വര്‍ണ്ണിച്ചൊരു പാട്ടുപാടാ
നൊന്നാ മുരളിയെസ്‌സമ്മതിക്കൂ!

രമണന്‍

നിന്നെക്കുറിച്ചുള്ള ഗാനമല്‌ളാ
തിന്നീ മുരളിയിലൊന്നുമില്‌ള.

ചന്ദ്രിക

എന്നാലിന്നാ നല്‌ള പാട്ടു കേള്‍ക്കാന്‍
നിന്നോടുകൂടി വരുന്നു ഞാനും!

രമണന്‍

എന്നുമതെന്നിലിരിപ്പതലേ്‌ള?
എന്നു വേണെങ്കിലും കേള്‍ക്കരുതേ!

ചന്ദ്രിക

എന്നാലതിന്നീ വിളംബമെന്തി;
നെന്നെയുംകൂടിന്നു കൊണ്ടുപോകൂ!