പേജ് 21
(ഗായകസംഘം ഒരുമിച്ച്)
അനുപദ,മനുപദ,മതിമൃദുവാ
മാലോലശിഞ്ജിതം വീശിവീശി,
മദഭരതരളിതതനുലതയില്‍
മാന്തളിര്‍പ്പൂമ്പട്ടുസാരി ചാര്‍ത്തി,
മഴമുകിലെതിരൊളിക്കുളിര്‍കുഴലില്‍
മാലതീമാലിക ചേര്‍ത്തു ചൂടി,
വളരോളിത്തരിവളയണിഞ്ഞ കൈയില്‍
വാസന്തിപ്പൂങ്കളിച്ചെണ്ടുമായി,
പവിഴകെഞ്ചൊടിത്തളിരകന്നൊരോമല്‍
പ്പൂനിലാപ്പുഞ്ചിരി വെള്ളവീശി,
വനതലമിതിലണഞ്ഞധിവസിക്കും
വാസന്തദേവതയെന്നപോലെ,
എവിടേക്കാ,ണെവിടേക്കാണമിതമോദ
മേകയായ്‌പേ്പാവതു പൊന്‍കതിരേ?
(പോകുന്നു) (രണ്ടാമത്തെ ഗായകസംഘം)
ഒന്നാമത്തെ ഗായകന്‍
അതു വെറുമൊരു സുഖസുഷുപ്തിയല്‌ള,
ചേതനാമൂര്‍ച്ഛതന്തന്‍ മാലയല്‌ള;
സകലതും മറന്നെങ്ങോ പറക്കുമേതോ
സായൂജ്യസംപ്രാപ്തിയായിരുന്നു!
രണ്ടാമത്തെ ഗായകന്‍
അതിന്‍ പൊന്നുങ്കതിരുകളുതിര്‍ന്നുവീണൊ
രാരവാലംചമച്ചുല്‌ളസിപ്പൂ!
അതിനുള്ളിലൊരു കൊച്ചുകുമിളപോലീ
ബ്രഝാണ്ഡമൊട്ടുക്കൊതുങ്ങിനില്‍പ്പൂ!
അതിനകത്തവന്‍ കാണ്‍മതവളെമാത്രം
മറ്റുള്ളതൊക്കെയുമെങ്ങുപോയി?
മൂന്നാമത്തെ ഗായകന്‍
ചിറകില്‌ളാത്തൊരു പാറിപ്പറക്കലാണ
ച്ചിന്തിച്ചിരിക്കാത്ത ഭാവഭേദം!
ഒന്നാമത്തെ ഗായകന്‍
പൊടുന്നനെപ്പിടഞ്ഞാത്മാവുണര്‍ന്നു കൂവാന്‍
പോവുമതെന്തിന്‍ പ്രഭാതവാതം?
രണ്ടാമത്തെ ഗായകന്‍
(അണിയറയിലേക്ക് സൂക്ഷിച്ചുനോക്കി)
വിടര്‍ത്തുന്നിതവന്‍അല്‌ള, വിടര്‍ന്നുപോയി
വീണവായിച്ചുകൊണ്ടാ മിഴികള്‍.
മൂന്നാമത്തെ ഗായകന്‍
അവനിപേ്പാളാ ലസല്‍പ്രണയരംഗം
വെറുമൊരു കിനാവായിത്തോന്നിയേക്കാം.
Leave a Reply