പേജ് 24
ചന്ദ്രിക
എങ്കിലുമൊന്നു ഞാന്‍ തീര്‍ത്തുചൊല്‌ളാ,മെന്റെ
സങ്കല്പമെന്നുമിതായിരിക്കും.
ബന്ധുജനങ്ങള്‍ മുഴുവനിപ്രേമ
ബന്ധത്തിലെന്നോടെതിര്‍ത്തുനില്പൂ
പ്രാണന്റെ ബന്ധവും തൂക്കിനോക്കുന്നതു
നാണയത്തുട്ടുകളാണുപോലും!
പുല്‌ളാണെനിക്കിപ്പണ,മവന്‍തന്‍ കൊച്ചു
പുല്‌ളാങ്കുഴലുമായ് നോക്കിടുമ്പോല്‍!
ഭാനുമതി
അപ്രേമസിദ്ധിക്കവകാശമോതുവാ
നത്രയ്ക്കതിനോടടുത്തുവോ നീ?
ചന്ദ്രിക
സമ്പൂതമപ്രേമസിദ്ധിക്കു പച്ചില
ക്കുമ്പിളും കോട്ടി ഞാന്‍ പിച്ചതെണ്ടാം;
വേണെങ്കിലാ രാഗവേദിയില്‍വെച്ചു മല്‍
പ്രാണനെക്കൂടി ഞാന്‍ സന്ത്യജിക്കാം;
എന്നാലു,മയ്യോ! മരക്കാനരുതെനി
ക്കെന്നെ വാഴ്ത്തീടുമക്കോകിലത്തെ!
എന്‍മുന്നിലര്‍പ്പണംചെയ്യുകയാണതു
തന്നാത്മഗീതങ്ങളാകമാനം!
അര്‍പ്പണംചെയ്യുകയാണവന്‍ ഞാനായ
നക്ഷത്രത്തിന്നു തന്‍ ഗാനഹാരം!
ആ വിശുദ്ധാദര്‍ശവാനേ ത്യജിക്കുവാ
നാവതലെ്‌ളാട്ടുമെനുക്കു, തോഴീ!
ഭാനുമതി
സംഭവചക്രമുരുണ്ടുരുണ്ടങ്ങനെ
സംവത്സരോജ്ജ്വലസ്യന്ദനങ്ങള്‍
ഓരോന്നകന്നു മറയുമ്പോ,ളിപ്രേമ
മാരിവില്‌ളും സ്വയം മാഞ്ഞുപോകാം!
കുറ്റപെ്പടുത്താനുമില്‌ളതില്‍, നാമൊക്കെ
യെത്രയായാലും മനുഷ്യരലേ്‌ള?
ചന്ദ്രിക
എന്നാലുമെന്നെ നീയാവിധം ശങ്കിക്കേ
ണ്ടെന്നും ഞാന്‍ ഞാന്‍തന്നെയായിരിക്കും.
നാകത്തിലാദിത്യദീപമൊരുപക്ഷേ,
നാളെപെ്പാടുന്നനെക്കെട്ടുപോകാം;
വറ്റിവരണ്ടുപോയേക്കാം സ്വയമതി
രറ്റുകിടക്കും സമുദ്രമെലാം;
എന്നാലുമിപ്രേമമെന്നുമിതുവിധം
മിന്നിത്തിളങ്ങും തിരയടിക്കും!
Leave a Reply