രമണന്‍/ഭാഗം ഒന്ന്/രംഗം രണ്ട്

(ചന്ദ്രികയുടെ മനോഹരഹര്‍മ്മ്യത്തിനോടു തൊട്ടുള്ള ഉദ്യാനം. സമയംസന്ധ്യ. രമണനും ചന്ദ്രികയും പുല്‍ത്തകിടിയില്‍ ഇരിക്കുന്നു. ആദിത്യന്‍ അസ്തമിച്ചു കഴിഞ്ഞു. നേരിയ നിലാവു പരന്നു തുടങ്ങുന്നു. ഹൃദയാകര്‍ഷകമായ പ്രകൃതി. അവരുടെ ചുറ്റും പലപല പൂവല്‌ളികള്‍ പൂത്തു നില്ക്കുന്നു. സുഖകരമായ ഒരിളംകാറ്റ് ഇടയ്ക്കിടെ വീശിക്കൊണ്ടിരിക്കുന്നു. വികാരോദ്ദീപകമായ പുഷ്പസൗരഭ്യം അവിടെയാകമാനം പ്രസരിക്കുന്നു.

രമണന്‍

എങ്കിലും, ചന്ദ്രികേ, നമ്മള്‍ കാണും
സങ്കല്പലോകമല്‌ളീയുലകം;
സംഗീതസാന്ദ്രമാം മാനസങ്ങ
ളിങ്ങോട്ടു നോക്കിയാല്‍ ഞെട്ടുമേതും.
ഘോരസമുദായഗൃദ്ധ്രനേത്രം
കൂരിരുട്ടത്തും തുറിച്ചുനില്പൂ!
ചിന്തുമച്ചെന്തീപെ്പാരികള്‍ തട്ടി
ഹന്ത, പൊള്ളുന്നിതെന്‍ ചിന്തയെല്‌ളാം!

ചന്ദ്രിക

അന്നോന്ന്യം നമ്മുടെ മാനസങ്ങ
ളൊന്നിച്ചു ചേര്‍ന്നു ലയിച്ചുപോയി.
പൊട്ടിച്ചെടുക്കില്‌ളിയിനിയതു ഞാ
നെത്രയീ ലോകം പുലമ്പിയാലും.
കുറ്റംപറയുവാനിത്രമാത്രം
മറ്റുള്ളവര്‍ക്കിതിലെന്തു കാര്യം?

രമണന്‍

എങ്കിലും, ചന്ദ്രികേ, ലോകമലേ്‌ള?
പങ്കിലമാനസര്‍ കാണുകിലേ്‌ള?
ഹന്ത, നാം രണ്ടുപേര്‍ തമ്മിലുള്ളോ
രന്തമൊന്നു നീയൊര്‍ത്തുനോക്കൂ!
സ്വപ്നത്തില്‍പേ്പാലും ഞാന്‍ നിന്‍ പ്രണയ
സ്വര്‍ഗ്ഗസംപ്രാപ്തിക്കിന്നര്‍ഹനാണോ?
ചന്ദ്രിക
എന്തു നിരര്‍ത്ഥമാം ചോദ്യമാണി
തെ,ന്തിനിന്നീ വെറും ശങ്കയെല്‌ളാം?
മന്നിതില്‍ ഞാനൊരു വിത്തനാഥ
നന്ദിനിയായിപ്പിറന്നുപോയി.
കഷ്ട,മതുകൊണ്ടെന്‍ മാനസവും
ദുഷ്ടമാകേണമെന്നില്‌ളയലേ്‌ളാ!
മാഹാത്മ്യധാമമാമൊന്നിനെ ഞാന്‍
സ്‌നേഹിക്കാന്‍ പാടിലെ്‌ളന്നില്‌ളയലേ്‌ളാ!
ഈടാര്‍ന്ന രാഗാപദാനഗാനം
പാടരുതെന്നൊന്നുമില്‌ളയലേ്‌ളാ!