നാഥ! പതിവ്രതയാം ധര്‍മ്മപത്‌നി ഞാ
നാധാരവുമില്‌ള മറ്റെനിക്കാരുമേ
ഏതുമേ ദോഷവുമില്‌ള ദയാനിധേ!
പാദസുശ്രൂഷാവ്രതം മുടക്കായ്ക മേ
നിന്നുടെ സന്നിധൌ സന്തതം വാണീടു
മെന്നെ മറ്റാര്‍ക്കാനും പീഡിച്ചു കൂടുമോ?
വല്‌ളതും മൂല ജലജലാഹാരങ്ങള്‍
വല്‌ളഭോച്ഷ്ടമെനിക്കമൃതോപമം
ഭര്‍ത്താവു തന്നോടു കൂടെ നടക്കുമ്പോ
ളെത്രയും കൂര്‍ത്തുമൂര്‍ത്തുള്ളകല്‌ളും മുള്ളും
പുഷ്പാസ്തരണതുല്യങ്ങളെനിക്കതും
പുഷ്പബാണോപമ! നീ വെടിഞ്ഞീടൊലാ
ഏതുമേ പീഢയുണ്ടാകയിലെ്‌ളന്മൂലം
ഭീതിയുമേതുമെനിക്കില്‌ള ഭര്‍ത്താവേ!
കശ്ചില്‍ ദ്വിജന്‍ ജ്യോതിശ്ശാസ്ത്രവിശാരദന്‍
നിശ്ചയിച്ചെന്നോടു പണ്ടരുളിച്ചെയ്തു
ഭര്‍ത്താവിനോടും വനത്തില്‍ വസിപ്പതു
നൊത്തും ഭവതിക്കു സങ്കടമിലേ്‌ളതും
ഇത്ഥം പുരൈവ ഞാന്‍ കേട്ടിരിയ്ക്കുന്നതു
സത്യമതിന്നിയുമൊന്നു ചൊല്‌ളീടുവന്‍
രാമായണങ്ങള്‍ പലതും കവിവര
രാമോദമോടു പറഞ്ഞു കേള്‍പ്പുണ്ടു ഞാന്‍
ജാനകിയോടുകൂടാതെ രഘുവരന്‍
കാനനവാസത്തിനെന്നു പോയിട്ടുള്ളൂ?
ഉണ്ടോ പുരുഷന്‍ പ്രകൃതിയെ വേറിട്ടു
രണ്ടുമൊന്നത്രേ വിചരിച്ചു കാണ്‍കിലോ
പാണിഗ്രഹണമന്ത്രാര്‍ത്ഥവുമോര്‍ക്കണം
പ്രാണാവസാനകാലത്തും പിരിയുമോ?
എന്നിരിക്കേ പുനരെന്നെയുപേക്ഷിച്ചു
തന്നേ വനത്തിനായ്‌ക്കൊണ്ടെഴുന്നള്ളുകില്‍
എന്നുമെന്‍ പ്രാണപരിത്യാഗവും ചെയ്‌വ
നിന്നുതന്നെ നിന്തിരുവടി തന്നാണെ
എന്നിങ്ങനെ ദേവി ചൊന്നതു കേട്ടൊരു
മന്നവന്‍ മന്ദസ്മിതം പൂണ്ടരുള്‍ ചെയ്തു:
എങ്കിലോ വല്‌ളഭേ! പോരിക വൈകാതെ
സങ്കടമിന്നിതു ചൊല്‌ളിയുണ്ടാകേണ്ടാ
ദാനമരുന്ധതിക്കായ്‌ക്കൊണ്ടു ചെയ്കനീ
ജാനകീ! ഹാരാദി ഭൂഷണമൊക്കവേ