മുത്തരമരുള്‍ചെയ്തു രാഘവന്‍തിരുവടി ഃ
‘ഒരുത്തനായാലവനരികേ ശുശ്രൂഷിപ്പാ
നൊരുത്തി വേണമതിനിവളുണ്ടെനിക്കിപേ്പാള്‍.
ഒരുത്തി വേണമവനതിനാരെന്നു തിര
ഞ്ഞിരിക്കുംനേരമിപേ്പാള്‍ നിന്നെയും കണ്ടുകിട്ടി.
വരുത്തും ദൈവമൊന്നു കൊതിച്ചാലിനി നിന്നെ
വരിച്ചുകൊളളുമവനില്‌ള സംശയമേതും.ണ
തെരിക്കെന്നിനിക്കാലം കളഞ്ഞീടാതെ ചെല്‍ക
കരത്തെ ഗ്രഹിച്ചീടും കടുക്കെന്നവനെടോ!” 810
രാഘവവാക്യം കേട്ടു രാവണസഹോദരി
വ്യാകുലചേതസെ്‌സാടും ലക്ഷമണാന്തികേ വേഗാല്‍
ചെന്നുനിന്നപേക്ഷിച്ചനേരത്തു കുമാരനു
‘മെന്നോടിത്തരം പറഞ്ഞീടൊല്‌ളാ വെറുതേ നീ.
നിന്നിലിലേ്‌ളതുമൊരു കാംക്ഷയെന്നറിക നീ
മന്നവനായ രാമന്‍തന്നോടു പറഞ്ഞാലും.”
പിന്നെയുമതു കേട്ടു രാഘവസമീപേ പോയ്ബ
ചെന്നുനിന്നപേക്ഷിച്ചാളാശയാ പലതരം.
കാമവുമാശാഭംഗംകൊണ്ടു കോപവുമതി
പ്രേമവുമാലസ്യവുംപൂണ്ടു രാക്ഷസിയപേ്പാള്‍ 820
മായാരൂപവും വേര്‍പെട്ടഞ്ജനശൈലംപോലെ
കായാകാരവും ഘോരദംഷ്ട്രയും കൈക്കൊണ്ടേറ്റം
കമ്പമുള്‍ക്കൊണ്ടു സീതാദേവിയോടടുത്തപേ്പാള്‍
സംഭ്രമത്തോടു രാമന്‍ തടുത്തുനിര്‍ത്തുംനേരം
ബാലകന്‍ കണ്ടു ശീഘ്രം കുതിച്ചു ചാടിവന്നു
വാളുറയൂരിക്കാതും മുലയും മൂക്കുമെല്‌ളാം
ഛേദിച്ചനേരമവളലറി മുറയിട്ട
നാദത്തെക്കൊണ്ടു ലോകമൊക്കെ മറ്റൊലിക്കൊണ്ടു.
നീലപര്‍വതത്തിന്റെ മുകളില്‍നിന്നു ചാടി
നാലഞ്ചുവഴി വരുമരുവിയാറുപോലെ 830
ചോരയുമൊലിപ്പിച്ചു കാളരാത്രിയെപേ്പാലെ
ഘോരയാം നിശാചാരി വേഗത്തില്‍ നടകൊണ്ടാള്‍.
രാവണന്‍തന്റെ വരവുണ്ടിനിയിപേ്പാളെന്നു
ദേവദേവനുമരുള്‍ചെയ്തിരുന്നരുളിനാന്‍.
രാക്ഷസപ്രവരനായീടിന ഖരന്‍മുമ്പില്‍
പക്ഷമറ്റവനിയില്‍ പര്‍വതം വീണപോലെ