അപേ്പാളവനെ വേറെ വിളിച്ചാദരാ
ലത്ഭുതവിക്രമന്‍ താനുമരുള്‍ ചെയ്തു
മാനസേ വിശ്വാസമുണ്ടാവതിന്നു നീ
ജാനകി കൈയില്‍ കൊടുത്തീടിതു സഖേ!
രാമനാമാങ്കിതമാമംഗുലീയകം
ഭാമിനിയ്ക്കുള്ളില്‍ വികല്പം കളവാനായ്
എന്നുടെ കാര്യത്തിനോര്‍ക്കില്‍ പ്രമാണം നീ
യെന്നിയേ മരാരുമിലെ്‌ളന്നു നിര്‍ണ്ണയം
പിന്നെയടയാളവാകുമരുള്‍ചെയ്തു
മന്നവന്‍ പോയാലുമെന്നയച്ചീടിനാന്‍
ലക്ഷ്മീഭഗവതിയാകിയ സീതയാം
പുഷ്‌കരപത്രാക്ഷിയെക്കൊണ്ടുപോയൊരു
രക്‌ഷോവരനായ രാവണന്‍ വാഴുന്ന
ദക്ഷിണദിക്കുനോക്കിക്കപിസഞ്ചയം
ലക്ഷവും വൃത്രാരിപുത്രതനയനും
പുഷ്‌കരസംഭവപുത്രനും നീലനും
പുഷ്‌കരബാന്ധവശിഷ്യനും മറ്റുള്ള
മര്‍ക്കടസേനാപതികളുമായ് ദ്രുതം
നാനാനഗനഗരഗ്രാമദേശങ്ങള്‍
കാനനരാജ്യപുരങ്ങളിലും തഥാ
തത്ര തത്രൈവ തിരഞ്ഞുതിരഞ്ഞതി
സത്വരം നീളെ നടക്കും ദശാന്തരേ
ഗന്ധവാഹാത്മജനാദികളൊക്കവേ
വിന്ധ്യാചലാടവി പുക്കു തിരയുമ്പോള്‍
ഘോരമൃഗങ്ങളെയും കൊന്നുതിന്നുന്നതി
ക്രൂരനായോരു നിശാചരവീരനെ
ക്കണ്ടു വേഗത്തോടടുത്താരിതു ദശ
കണ്ഠനെന്നോര്‍ത്തു കപിവരന്മാരെല്‌ളാം
നിഷ്ഠൂരമായുള്ള മുഷ്ടിപ്രഹരേണ
ദുഷ്ടനെപെ്പട്ടെന്നു നഷ്ടമാക്കീടിനാന്‍
പംക്തിമുഖനല്‌ളിവനെന്നു മാനസേ
ചിന്തിച്ചു പിന്നെയും വേഗേന പോയവര്‍

സ്വയംപ്രഭാഗതി

അന്ധകാരാരണ്യമാശുപുക്കീടിനാ
രന്തരാ ദാഹവും വര്‍ദ്ധിച്ചിതേറ്റവും
ശുഷ്‌കകണ്‌ഠോഷ്ഠതാലു പ്രദേശത്തൊടും
മര്‍ക്കടവീരരുണങ്ങിവരുണ്ടൊരു
ജിഹ്വയോടും നടക്കുന്ന നേരത്തൊരു
ഗഹ്വരം തത്രകാണായി വിധിവശാല്‍
വല്‌ളീതൃണഗണച്ഛന്നമായോന്നതി
ലല്‌ളയല്‌ളീ ജലമൊന്നോര്‍ത്തുനില്‍ക്കുമ്പോള്‍
ആര്‍ദ്ദ്രപകഷകൗഞ്ചഹംശാദി പക്ഷിക
ലൂര്‍ദ്ധ്വദേശേ പറന്നാരതില്‍ നിന്നുടന്‍
പക്ഷങ്ങളില്‍ നിന്നു വീണു ജലകണം
മര്‍ക്കടന്മാരുമതു കണ്ടു കല്‍പിച്ചാര്‍
‘നല്‌ള ജലമതിലുണ്ടെന്നു നിര്‍ണ്ണയ
മെല്‌ളാവരും നാമിതിലിറങ്ങീടുക’
എന്നു പറഞ്ഞോരു നേരത്തു മാരുതി
മുന്നിലിറങ്ങിനാല്‍ മറ്റുള്ളവര്‍കളും
പിന്നാലെ തന്നിലിറങ്ങി നടക്കുമ്പോള്‍
കണ്ണുകാണാഞ്ഞതിരുട്ടുകൊണ്ടന്നേര
മന്യോന്യമൊത്തു കൈയും പിടിച്ചാകുലാല്‍
ഖിന്നതയോടും നടന്നുനടന്നു പോയ്ബ
ച്ചെന്നാരതീവദൂരം തത്ര കണ്ടിതു
മുന്നിലാമ്മാറതിധന്യദേശസ്ഥലം
സ്വര്‍ണ്ണമയം മനോമോഹനം കാണ്‍മവര്‍
കണ്ണിനുമേറ്റമാനന്ദകരം പരം
വാപികളുണ്ടു മണിമയവാരിയാ
ലാപൂര്‍ണ്ണകളായതീവ വിശദമായ്
പക്വഫലങ്ങളാല്‍ നമ്രങ്ങളായുള്ള
വൃകഷങ്ങളുണ്ടു കല്‍പ്ദ്രുമതുല്യമായ്
പൂയ്ഷസാമ്യമധുദ്രോണസംയുത
പേയ ഭക്ഷ്യാന്നസഹിതങ്ങളായുള്ള
വസ്ത്യങ്ങളുണ്ടു പലതരം തെ്രെതവ
വസ്ത്രരത്‌നാദി പരിഭൂഷിതങ്ങളായ്
മാനസമോഹനമായ ദിവ്യസ്ഥലം
മാനുഷവര്‍ജ്ജിതം ദേവഗേഹോപമം
തത്രഗേഹേ മണികാഞ്ചനവിഷ്ടരേ
ചിത്രകൃതി പൂണ്ടു കണ്ടോരൊരുത്തിയെ