ശുകന്റെ പൂര്‍വ്വവൃത്താന്തം

ബ്രാഝണശ്രേഷ്ഠന്‍ പുരാ ശുകന്‍ നിര്‍മ്മലന്‍
ബ്രാഝണ്യവും പരിപാലിച്ചു സന്തതം
കാനനത്തിങ്കല്‍ വാനപ്രസ്ഥനായ് മഹാ
ജ്ഞാനികളില്‍ പ്രധാനിത്യവും കൈക്കോണ്ടു
ദേവകള്‍ക്കഭ്യുതയാര്‍ത്ഥമായ് നിത്യവും
ദേവാരികള്‍ക്കു വിനാശത്തിനായ്‌ക്കൊണ്ടും
യാഗാദികര്‍മ്മങ്ങള്‍ ചെയ്തുമേവീടിനാന്‍,
യോഗം ധാരിച്ചു പരബ്രഝ നിഷ്ഠയാ.
വൃന്ദാരകാഭ്യുദയാര്‍ത്ഥിയായ് രാക്ഷസ
നിന്ദാപരനായ് മരുവും ദശാന്തരെ
നിര്‍ജ്ജരവൈരികുലശ്രേഷ്ഠനാകിയ
വജ്രദംഷ്ടന്‍ മഹാദുഷ്ടനിശാചരന്‍
എന്തോന്നു നല്‌ളു ശുകാപകാരത്തിനെ
ന്നന്തരവും പാര്‍ത്തു പാര്‍ത്തിരിക്കും വിധൌ.
കുംഭോത്ഭവനാമഗസ്ത്യന്‍ ശൂകാശ്രമേ
സമ്പ്രാപ്തനായാനൊരു ദിവസം ബലാല്‍
സംപൂജിതനാമഗസ്ത്യതപോധനന്‍
സംഭോജനാര്‍ത്ഥം നിയന്ത്രിതനാകയാല്‍
സ്‌നാതും ഗതേ മുനൌ കുംഭോത്ഭവ തദാ
യാതുധാനാധിപന്‍ വജ്രദംഷ്ര്ടാസുരന്‍
ചെന്നാനഗസ്ത്യരൂപം ധരിച്ചന്തരാ
ചൊന്നാന്‍ ശുകനോടു മന്ദഹാസാന്വിതം,
ഒട്ടുനാളുണ്ടു മാംസംകൂട്ടിയുണ്ടിട്ടു
മൃഷ്ടമായുണേ്ണണമിന്നു നമൂക്കെടൊ!
ഛാഗമാംസം വേണമലെ്‌ളാ കറി മമ
ത്യാഗിയലെ്‌ളാ ഭവാന്‍ ബ്രാഝണസത്തമന്‍.
എന്നളവേ ശൂകന്‍ പത്‌നിയോടും തഥാ
ചൊന്നാനതങ്ങനെയെന്നവളും ചൊന്നാള്‍.
മദ്ധ്യേശുകപത്‌നിവേഷം ധരിച്ചവന്‍
ചിത്തമോഹം വളര്‍ത്തീടിനാന്‍ മായയാ.
മര്‍ത്ത്യമാംസം വിളമ്പിക്കൊടുത്തമ്പോടു
തെ്രെതവ വജ്രദംഷ്ര്ടന്‍ മറഞ്ഞീടിനാന്‍
മര്‍ത്ത്യമാംസംകണ്ടു മൈത്രാവരുണിയും
ക്രുദ്ധനായ് ക്ഷിപ്രംശുകനെശ്ശപിച്ചതു:
മര്‍ത്തരെബ്ഭക്ഷിച്ചു രാക്ഷസനായിനി
പൃത്ഥിയില്‍ വാഴുക മത്തപോവൈഭവാല്‍.
ഇത്ഥം ശപിച്ചിതു കേട്ടു ശുകന്‍ താനു
മെത്രയും ചിത്രമിതെന്തൊരു കാരണം;
മാംസോത്തരം ഭുജിക്കേണമിനിക്കെന്നു
ശാസനചെയ്തതും മറ്റാരുമല്‌ളലെ്‌ളാ
പിന്നെയതിനു കോപിച്ചുശപിച്ചതു
മെന്നുടെ ദുഷ്‌കര്‍മ്മമെന്നേ പറയാവൂ.
ചൊല്‌ളുചൊലെ്‌ളന്തു പറഞ്ഞതു നീ സഖേ!
നല്‌ള വൃത്താന്തമിതെന്നോടു ചൊല്‌ളണം!
എന്നതു കേട്ടു ശുകനുമഗസ്ത്യനോ
ടന്നേരമാശു സത്യം പറഞ്ഞീടിനാന്‍:
മജ്ജനത്തിന്നെഴുന്നെള്ളിയ ശേഷമി
തിജ്ജനത്തോടും വീണ്ടും വന്നരുള്‍ ചെയ്തു
വ്യഞ്ജനം മാംസസമന്വിതം വേണമെ
ന്നഞ്ജസാ ഞാനതു കേട്ടിതു ചെയ്തതും
ഇത്ഥം ശുകോക്തികള്‍ കേട്ടൊരഗസ്ത്യനും
ചിത്തേ മുഹൂര്‍ത്തം വിചാരിച്ചരുളിനാന്‍.
വൃത്താന്തമുള്‍ക്കാമ്പുകൊണ്ടു കണ്ടോരള
വുള്‍ത്താപമോടരുള്‍ ചെയ്താനഗസ്ത്യനും:
വഞ്ചിതന്മാരായ് വയം ബത! യാമിനീ
സഞ്ചാരികളിതു ചെയ്തതു നിര്‍ണയം.
ഞാനുമതിമൂഢനായ്ച്ചമഞ്ഞേന്‍ ബലാ
ലൂനം വരാ വിധിതന്മതമെന്നുമേ
മിഥ്യയായ് വന്നുകൂടാമമ ഭാഷിതം
സത്യപ്രധാനനലേ്‌ളാ നീയുമാകയാല്‍.
നല്‌ളതു വന്നു കൂടും മേലില്‍ നിര്‍ണ്ണയം
കല്യാണമായ് ശാപമോക്ഷവും നല്കൂവന്‍.
ശ്രീരാമപത്‌നിയെ രാവണന്‍ കൊണ്ടുപോ
യാരാമസീമനി വച്ചു കൊള്ളും ദൃഢം.
രാവണഭൃത്യനായ് നീയും വരും ചിരം
കേവലം നീയവനിഷ്ടനായും വരും
രാഘവന്‍ വാനരസേനയുമായ് ചെന്നൊ
രാകുലമെന്നിയേ ലങ്കാപുരാന്തികേ
നാലുപുറവും വളഞ്ഞിരിക്കുന്നൊരു
കാലമവസ്ഥയറിഞ്ഞു വന്നീടുവാന്‍
നിന്നെയയക്കും ദശാനനനന്നു നീ
ചെന്നു വണങ്ങുക രാ!മനെസ്‌സാദരം
പിന്നെ വിശേഷങ്ങളൊന്നിഴിയാതെ പോയ്
ച്ചെന്നു ദശമുഖന്‍ തന്നോടൂ ചൊല്‌ളുക
രാവണനാത്മതത്ത്വോപദേശം ചെയ്തു
ദേവപ്രിയനായ് വരും പുനരാശു നീ.
രാക്ഷസഭാവമശേഷമുപേക്ഷിച്ചു
സാക്ഷാല്‍ ദ്വിജത്വവും വന്നുകൂടും ദൃഢം.
ഇത്ഥമനുഗ്രഹിച്ചു കലശോത്ഭവന്‍
സത്യം തപോധനവാക്യം മനോഹരം.
മാല്യവാന്റെ വാക്യം
ചാരനായോരു ശുകന്‍ പോയനന്തരം
ഘോരനാം രാവണന്‍ വാഴുന്ന മന്ദിരേ 1390
വന്നിതു രാവണമാതാവുതന്‍ പിതാ
ഖിന്നനായ് രാവണനെക്കണ്ടു ചൊല്‌ളുവാന്‍
സല്‍ക്കാരവും കുശലപ്രശ്‌നവും ചെയ്തു
രക്ഷോവരനുമിരുത്തി യഥോചിതം
കൈകസീതാതന്‍ മതിമാന്‍ വിനീതിമാന്‍
കൈകസീനന്ദനന്‍ തന്നോടു ചൊല്‌ളീടിനാന്‍
ചൊല്‌ളുവന്‍ ഞാന്‍ തവ നല്‌ളതു പിന്നെ നീ
യെല്‌ളാം നിനക്കൊത്തപോലെയനുഷ്ഠിക്ക
ദുര്‍ന്നിമിത്തങ്ങളീ ജാനകി ലങ്കയില്‍
വന്നതില്‍പ്പിന്നെപ്പലതുണ്ടു കാണുന്നു 1400
കണ്ടീലയോ നാശഹേതുക്കളായ് ദശ
കണ്ഠപ്രഭോ? നീ നിരൂപിക്ക മാന്‍സേ
ദാരുണമായിടി വെട്ടുന്നിതന്വഹം
ചോരയും പെയ്യുന്നിതുഷ്ണമായെത്രയും
ദേവലിംഗങ്ങളിളകി വിയര്‍ക്കുന്നു
ദേവിയാം കാളിയും ഘോരദംഷ്ര്ടാന്വിതം
നോക്കുന്ന ദിക്കില്‍ ചിരിച്ചു കാണാകുന്നു
ഗോക്കളില്‍ നിന്നു ഖരങ്ങള്‍ ജനിക്കുന്നു
മൂഷികന്‍ മാര്‍ജ്ജാരനോടു പിണങ്ങുന്നു
രോഷാല്‍ നകുലങ്ങളോടുമവ്വണ്ണമേ 1410
പന്നഗജാലം ഗരുഡനോടും തഥാ
നിന്നെതിര്‍ത്തീടാന്‍ തുടങ്ങുന്നു നിശ്ചയം
മുണ്ഡനായേറ്റം കരാളവികടനായ്
വര്‍ണ്ണവും പിംഗലകൃഷ്ണമായ് സന്തതം
കാലനെയുണ്ടു കാണുന്നിതെല്‌ളാടവും
കാലമാപത്തിനുള്ളോന്നിതു നിര്‍ണ്ണയം
ഇത്തരം ദുര്‍ന്നിമിത്തങ്ങളുണ്ടായതി
നത്രൈവ ശാന്തിയെച്ചെയ്തു കൊള്ളേണമേ
വംശത്തെ രക്ഷിച്ചുകൊള്ളുവാനേതുമേ
സംശയമെന്നിയേ സീതയെക്കൊണ്ടുപോയ് 1420
രാമപാദേ വച്ചു വന്ദിക്ക വൈകാതെ
രാമനാകുന്നതു വിഷ്ണു നാരായണന്‍
വിദ്വേഷമെല്‌ളാം ത്യജിച്ചു ഭജിച്ചുകൊള്‍
കദ്വയനാം പരമാത്മാനമവ്യയം
ശ്രീരാമപാദപോതം കൊണ്ടു സംസാര
വാരാന്നിധിയെക്കടക്കുന്നു യോഗികള്‍
ഭക്തികൊണ്ടന്തഃകരണവും ശുദ്ധമായ്
മുക്തിയെ ജ്ഞാനികള്‍ സിദ്ധിച്ചു കൊള്ളുന്നു
ദുകഷ്ടനാം നീയും വിശുദ്ധനാം ഭക്തികൊ
ണ്ടൊട്ടുമേ കാലം കളയാതെ കണ്ടു നീ 1430
രാക്ഷസവംശത്തെ രക്ഷിച്ചുകൊള്ളുക
സാക്ഷാല്‍ മുകുന്ദനെസേ്‌സവിച്ചു കൊള്ളുക
സത്യമത്രേ ഞാന്‍ പറഞ്ഞതു കേവലം
പഥ്യം നിനക്കിതു ചിന്തിക്ക മാനസേ
സാന്ത്വനപൂര്‍വ്വം ദശമുഖന്‍ തന്നോടു
ശാന്തനാം മാല്യവാന്‍ വംശരക്ഷാര്‍ത്ഥമായ്
ചൊന്നതുകേട്ടു പൊറാഞ്ഞു ദശമുഖന്‍
പിന്നെയമ്മാല്യവാന്‍ തന്നോടു ചൊല്‌ളിനാന്‍:
മാനവനായ കൃപണനാം രാമനെ
മാനസേ മാനിപ്പതിനെന്തു കാരണം? 1440
മര്‍ക്കടാലംബനം നല്‌ള സാമര്‍ത്ഥ്യമെ
ന്നുള്‍ക്കാമ്പിലോര്‍ക്കുന്നവന്‍ ജളനെത്രയും
രാമന്‍ നിയോഗിക്കയാല്‍ വന്നിതെന്നോടു
സാമപൂര്‍വ്വം പറഞ്ഞൂ ഭവാന്‍ നിര്‍ണ്ണയം
നേരത്തേ പോയാലുമിന്നി വേണ്ടുന്ന നാള്‍
ചാരത്തു ചൊല്‌ളിവിടുന്നുണ്ടു നിര്‍ണ്ണയം
വൃദ്ധന്‍ ഭവാനതിസ്‌നിഗ്ദ്ധനാം മിത്രമി
ത്യുകതികള്‍ കേട്ടാന്‍ പൊറുത്തുകൂടാ ദൃഢം
ഇഥം പറഞ്ഞമാത്യന്മാരുമായ് ദശ
വക്രതനും പ്രാസാദമൂര്‍ദ്ധനി കരേറിനാന്‍ 1450