ഇന്ത്യാ പ്രസ്സ് ക്ലബ് മികച്ച മാധ്യമപ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് റീനാ നൈനാന്
ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏറ്റവും മികച്ച മുഖ്യാധാര മാധ്യമപ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് റീന നൈനാന്. റീനാ നൈനാന്‍ ഫോക്‌സ് ന്യൂസിനു വേണ്ടി ഇറാഖ് യുദ്ധം റിപ്പോര്‍ട്ട് ചെയ്തിരുന്നത് വളരെയധികം ജനശ്രദ്ധ നേടിയിരുന്നു . ഡോക്ടര്‍ ക്യഷ്ണ കിഷോര്‍ ചെയര്‍മാനായുള്ള ജൂറിയില്‍ ജോര്‍ജ് ചെറിയില്‍, ജോണ്‍ ഡബ്ലു വര്‍ഗ്ഗീസ് എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍.റീന നൈനാന്‍ ഇവിടെ ജനിച്ച് വളര്‍ന്ന മലയാളികള്‍ക്കെല്ലാം ഒരു അഭിമാനമാണെന്ന് ഡോ കൃഷ്ണ കിഷോര്‍ പറഞ്ഞു.പ്രസിഡന്റ് ക്ലിന്റന്റെ ഇംപീച്ച്‌മെന്റ് സമയത്ത് സി.എന്‍ എന്‍ ന്യൂസിന് വേണ്ടി ചെയ്ത ഇന്‍ സൈഡ് പൊളിറ്റിക്‌സ് എന്ന പരമ്പര റീനയുടെ കരിയറിനെ വളരെയധികം ഉയര്‍ത്തി. വാഷിങ്ടണ്‍ പോസ്റ്റിലും ബ്ലൂംബര്‍ഗ് ന്യൂസിലും റീന ജോലി ചെയ്തിട്ടുണ്ട്.