രസതന്ത്രത്തിനുളള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത് മൂന്ന് പേരാണ്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജോണ്‍ ബി. ഗുഡ്ഇനഫ്, എം. സ്റ്റാന്‍ലി വിറ്റിങ്ഹാം എന്നിവര്‍ക്കും ജാപ്പനീസ് ശാസ്ത്രജ്ഞന്‍ അകിര യോഷിനോയ്ക്കുമാണ് പുരസ്‌കാരം. ലിഥിയം അയോണ്‍ ബാറ്ററി വികസിപ്പിച്ചതിനാണ് മൂവരും പുരസ്‌കാരത്തിന് അര്‍ഹരായത്. മൊബൈല്‍ ഫോണ്‍, ലാപ് ടോപ്, വൈദ്യുതി വാഹനങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്നത് ലിഥിയം അയോണ്‍ ബാറ്ററികളാണ്. ലിഥിയം അയോണ്‍ ബാറ്ററികള്‍ ലോകത്തെ പുതിയദിശയിലേക്ക് നയിക്കാന്‍ കാരണമായെന്ന് നൊബേല്‍ പുരസ്‌കാര സമിതി വിലയിരുത്തി.