വിടി കുമാരന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് വിതയ്ക്കുന്നവന്റെ ഉപമ എന്ന നാടകത്തിന്
വിടി കുമാരന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് കെവി ശരത്ചന്ദ്രന്റെ വിതയ്ക്കുന്നവന്റെ ഉപമ എന്ന നാടക കൃതിക്ക്. ഹത്യ, വിതയ്ക്കുന്നവന്റെ ഉപമ എന്നീ രണ്ട് പ്രക്ഷേപണ നാടകങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഒക്ടോബര്‍ പത്തിന് കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന വിടി കുമാരന്‍ അനുസ്മരണ ചടങ്ങില്‍ രാവിലെ പത്തുമണിക്ക് അക്കാദമി വൈസ് പ്രസിഡണ്ട് ഡോ. ഖദീജാ മുംതാസ് പുരസ്‌കാരം നല്‍കും.
കാലികപ്രസക്തിയുള്ള പ്രമേയം സൗന്ദര്യശാസ്ത്രപരമായ പരീക്ഷണങ്ങളിലൂടെ മൗലികമായ വ്യത്യസ്തത പുലര്‍ത്തി അനന്വയമായ മികവോടെ അവതരിപ്പിക്കുന്നുവെന്നതാണ് ഈ കൃതിയുടെ സവിശേഷത.
കണ്ണൂര്‍ ആകാശവാണിയില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവായ കെവി ശരത്ചന്ദ്രന്‍ നീലേശ്വരം സ്വദേശിയാണ്. ശാന്ത സമുദ്രം, ഒറ്റ, വിതയ്ക്കുന്നവന്റെ ഉപമ എന്നീ റേഡിയോ നാടകങ്ങള്‍ക്ക് ആകാശവാണിയുടെ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.