ഈ വര്‍ഷത്തെ ഇടശ്ശേരി പുരസ്‌കാരം നാലുപേര്‍ക്ക്. ഉണ്ണി ആറിന്റെ ‘വാങ്ക്’, വി.ആര്‍. സുധീഷിന്റെ ‘ശ്രീകൃഷ്ണന്‍’, ജി.ആര്‍. ഇന്ദുഗോപന്റെ ‘കൊല്ലപ്പാട്ടി ദയ’, ഇ. സന്ധ്യയുടെ ‘അനന്തരം ചാരുലത’ എന്നീ കൃതികള്‍ക്കാണ് പുരസ്‌കാരം. 50,000 രൂപയാണ് പുരസ്‌കാരം. ജനുവരിയില്‍ പൊന്നാനിയില്‍ സംഘടിപ്പിക്കുന്ന ഇടശ്ശേരി അനുസ്മരണ ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. പ്രഫ. കെ.വി. രാമകൃഷ്ണനും ഡോ. ഇ. ദിവാകരനുമാണ് പുരസ്‌കാരത്തിനു കൃതികള്‍ തിരഞ്ഞടുത്തത്.