റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരം സ്വീഡിഷ് കൗമാരക്കാരി ഗ്രേറ്റ ത്യുണ്‍ബര്‍ഗിന്. അടിയന്തര കാലാവസ്ഥാ നടപടികള്‍ക്കായി രാഷ്ട്രീയത്തില്‍ ചെലുത്തുന്ന പ്രചോദനത്തിനാണ് ബദല്‍ നൊബേല്‍ എന്ന് അറിയപ്പെടുന്ന സ്വീഡിഷ് മനുഷ്യാവകാശ പുരസ്‌കാരത്തിന് ഗ്രേറ്റ അര്‍ഹയായത്.
സഹ്‌റാവി മനുഷ്യാവകാശ പ്രവര്‍ത്തക ആമിനാത്തൂ ഹൈദര്‍, ചൈനയില്‍നിന്നുള്ള അഭിഭാഷക ഗുവോ ജിയാന്‍മീ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായ മറ്റു രണ്ടുപേര്‍. കാലാവസ്ഥാ ദുരന്തങ്ങളോട് തോറ്റുകൊടുക്കാത്ത ഗ്രേറ്റയുടെ നിശ്ചയദാര്‍ഢ്യം ലക്ഷക്കണക്കിനു കൗമാരക്കാരെ പരിസ്ഥിതിക്കായി ശബ്ദമുയര്‍ത്താന്‍ പ്രചോദിപ്പിച്ചെന്ന് റൈറ്റ് ലൈവ്‌ലിഹുഡ് ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.