ഓള്‍ഗയ്ക്കും പീറ്ററിനും സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം
2018 2019 വര്‍ഷങ്ങളിലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പീറ്റര്‍ ഹാന്‍ഡ്‌കെയും ഓള്‍ഗ തുകാര്‍സുകുമാണ് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. അതിര്‍ത്തികള്‍ മറികടക്കുന്ന സമഗ്രതയ്ക്കും രചന ഭാവനയുമാണ് പോളിഷ് എഴുത്തുകാരി ഓള്‍ഗ തുകാര്‍സുകിനെ 2018ലെ നൊബേല്‍ സമ്മാനത്തിന് അര്‍ഹയാക്കിയത്.
ആസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്കാണ് ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പുരസ്‌കാരം. മനുഷ്യാനുഭവങ്ങളെ ദേശഭേദങ്ങള്‍ക്കതീതമായി അനുഭവവേദ്യമാക്കുന്ന ഭാഷാ നൈപുണ്യമാണ് പീറ്റര്‍ ഹാന്‍ഡ്‌കെയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
മനുഷ്യന്റെ ബോധ്യങ്ങള്‍ക്കും അപ്പുറം തന്റെ സൃഷ്ടിയെ അനുഭവവേദ്യമാക്കാന്‍ ഓള്‍ഗ തുര്‍സുക്കിന് കഴിഞ്ഞതായി അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.
