അലിഞ്ഞുപോകില്‌ള
ചില പാടുക-
ളൊരു പെരുമഴയിലും
പിഴുതെടുക്കില്‌ള
ചില ചുവടുക-
ളൊരു വെള്ളപ്പാച്ചിലും
പഴയ നിയമത്തിലെ ഉല്പത്തിക്കഥയുടെ താളാത്മകമായ ഗദ്യഘടന പിന്തുടരുന്നതാണ് അജീഷ് ദാസന്റെ ഉല്പത്തി എന്ന കവിത.
അമേരിക്ക ഉണ്ടാകട്ടെ എന്നു ദൈവം അരുളി. അമേരിക്ക ഉണ്ടാവുകയും ചെയ്തു. അമേരിക്ക നന്നായിരിക്കുന്നു എന്നു ദൈവം കണ്ടു. അതിനെ അന്ധകാരത്തില്‍നിന്ന് അവിടന്നു വേര്‍തിരിച്ചു. ക്രമേണ സന്ധ്യയായി; ഉഷസ്‌സായി, ഒന്നാം ദിവസം.
പാശ്ചാത്യപോപ് സംഗീതത്തിലെ സംസാരഗാനമായ റാപ്പിനെ അനുസ്മരിപ്പിക്കുന്ന ഘടനയാണ് ലതീഷ് മോഹന്റെ പല കവിതകള്‍ക്കുമുള്ളത്.
ടി. വി. യില്‍ നസീര്‍ ഷീലയ്ക്കു പിറകേ പോകുന്നു
ഷീല ദേഷ്യം പിടിക്കുന്നു
നസീര്‍ വീണ്ടും പിറകേ പോകുന്നു
ഈ സിനിമയില്‍ ഷീലയുടെ പേര് എന്തായിരിക്കും
ഞാനതാലോചിക്കുമ്പോള്‍
നസീര്‍ ഷീലയെ കളിയാക്കുന്നു
ഷീലയുടെ നെഞ്ച് ഉയര്‍ന്നു താഴുന്നു.
ഷീലയുടെ മുല കൊള്ളാം മനസ്‌സില്‍ കിടക്കട്ടെ
എപേ്പാഴെങ്കിലും ഉപകരിക്കും (നല്‌ള സുന്ദരന്‍ സലീംകുമാര്‍ പ്രഭാതം)
മനോവേഗത്തെ ചടുലമായ സംസാരത്തിലൂടെ പിന്തുടരുകയാണ് റാപ് സംഗീതത്തിന്റെ പൊതുരീതി. അധോതലസംസ്‌കാരത്തിന്റെ മുദ്രകള്‍ പേറുന്ന ഹിപ് ഹോപ് സംഗീതത്തില്‍നിന്നുരുവംകൊണ്ട റാപ്പിന്റെ അസംബന്ധത്തോടടുത്തുനില്ക്കുന്ന ആവിഷ്‌കാരരീതിയെ ഈ വരികളുമായി ചേര്‍ത്തുവയ്ക്കാവുന്നതാണ്. ഇത്തരം ഘടനകള്‍ കവിതാവതരണത്തിന്റെ പ്രകടനപരമായ ചില അംശങ്ങളെക്കൂടി ഉള്ളില്‍ പേറുന്നുണ്ട്. ആഫ്രോ-അമേരിക്കന്‍ റാപ് കവിത, ജമൈക്കന്‍ റെഗെ്ഗ കവിത, ബ്രിട്ടീഷ് സ്‌ളാം കവിത എന്നിങ്ങനെ വിവിധ ദേശങ്ങളില്‍ കവിതാവതരണത്തിനു സമീപകാലത്തു സംഭവിച്ച പ്രചാരം ജീത് തയ്യില്‍, വിവേക് നാരായണന്‍ തുടങ്ങിയ ഇന്ത്യന്‍ ഇംഗ്‌ളീഷ് കവികള്‍ക്കും പ്രചോദനമായിട്ടുണ്ട്. രാഗാധിഷ്ഠിതവും ഒരുതരം അധീശസംസ്‌കാരത്തെ മാത്രം സംബോധന ചെയ്യുന്നതുമായ മലയാളത്തിലെ കവിതാവതരണങ്ങളുടെ മുഖ്യധാരയില്‍നിന്നുള്ള ഒരു വിച്ഛേദത്തെയും വ്യത്യസ്തമായ പ്രകടനസാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്ന ഈ തലം പ്രതിനിധീകരിക്കുന്നുണ്ട്.