ശകുന്തളയുടെ ദൂരങ്ങള്‍: പ്രകൃതിയില്‍ നിന്ന് വിഹായസ
പഠിത്തമെന്ന പേരും പറഞ്ഞുനടക്കുന്ന നാഗരികര്‍-ഭരണകര്‍ത്താക്കള്‍- പറയുന്നതെല്ളാം പ്രമാണവും വനവാസി പറയുന്ന സത്യമെല്ളാം അപ്രമാണവുമാകുന്ന മിഥ്യ അന്നും എന്നും ഒരുപോലെയുണ്ട്; എവിടെയുമുണ്ട്.
രാജാവ് ഈ അങ്കത്തില്‍ വച്ചുതന്നെ സ്വയം ന്യായീകരിക്കുന്നതിനിടയില്‍,
കുമുദമേ ശിശിരാംശു വിടര്‍ത്തിടൂ
കമലമേ ദിനനാഥനുമങ്ങനെ
എന്നൊരു ലോകതത്വത്തില്‍ എത്തുന്നുണ്ട്. ലോകക്രമം നടക്കും; അതേ നടക്കൂ എന്ന യുക്തി ഈ പ്രസ്താവത്തിലുണ്ട്. അങ്കത്തിന്റെ അന്ത്യത്തില്‍ ശകുന്തളയുടെ സങ്കടം അപ്സരസ്ത്രീയായിട്ടും മാതാവായ മേനക കേള്‍ക്കുന്നുണ്ട്. പ്രകൃതി പ്രകൃതിയെ രക്ഷിക്കുന്നു. മറ്റെല്ളാം മറവിയാണ്. ദുര്‍വ്വാസാവിന്റെ ശാപവും കളഞ്ഞുപോകുന്ന മോതിരവും മറവികളാണ്.
മറവികള്‍ ഉണര്ത്തുലുകളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഓര്‍മ്മയെ പ്രസക്തമാക്കുന്നതില്‍ (ഒരുപക്ഷെ അതില്‍ മാത്രമാണ്) മറവിക്ക് പങ്കുണ്ട്. അതാണ് പ്രകൃതിയുടെ സ്ഥാനം- സംസ്ഥാപനം. വിരുദ്ധങ്ങളുടെ തീരകോടികളാണ് പ്രകൃതി. അവിടെ ശക്തിയെന്നോ അശക്തിയെന്നോ കാണില്ള. ശുദ്ധിയെന്നോ അശുദ്ധിയെന്നോ ഇല്ള. തിന്മ-നന്മകള് ഇല്ള. കേവലതകള്‍ ഇല്ള; അവ തോന്നല്‍ മാത്രം. വെറും ഒരു മറവിയിലൂടെ ശാകുന്തളം നാടകം ആയി -നാടകം തന്നെയായി- മാറുന്നത് പ്രകൃതിയുടെ, പ്രകൃത്യാവസ്ഥയുടെ കേന്ദ്രജീവിതം അതില്‍ അടക്കിയിരിക്കുന്നതുകൊണ്ടാണ്.
പ്രകൃതിയുടെ കാഴ്ചജീവിതം ‘ഋതുസംഹാര’ത്തിലുണ്ട്. അതിന്റെ അഗാധജീവിതവുമുണ്ട്. ‘മേഘസന്ദേശ’ത്തില്‍ ഭൂഭാഗവര്ണനകള് നിരന്തരമുണ്ട്. ശാകുന്തളത്തിലെ ഓരോ നിയതാര്ത്ഥങ്ങള്ക്കും പ്രകൃതി വിതാനമാകുന്നു.
Leave a Reply