സജിത ഗൗരി

അവളുടെ മുടി മുട്ടോളം
നീണ്ടുകിടന്നൂ, ഒരു പ്രവാഹം പോലെ.
ഞാനത് ഒന്‍പതായ് പകുത്തൂ,
ഓരോ പിന്നലിനും ഓരോ പേരിട്ടു
അപേ്പാള്‍ അവയില്‍ നിന്ന്
ഒന്‍പതു ദേവതമാര്‍ പ്രത്യക്ഷപെ്പട്ടു
കലയുടെ ദേവതമാര്‍

എന്റെ അമ്മ
ത്രികാലജ്ഞാനിയായിരുന്നു,
കവിയും പ്രവാചകയും.
അവള്‍ ആകാശത്തോളം പോന്ന
ഒരു ഉറുമാലില്‍
വാക്കുകളും വാക്യങ്ങളും വരകളും
തുന്നിച്ചേര്‍ത്തുകൊണ്ടിരുന്നു.
പിന്നെ, ഒരു ദിവസം
ഒരു വര്‍ത്തുള ശില്‍പമായി മാറി
നിശ്ശബ്ദയായി-
അതോ നിശ്ശബ്ദയാക്കപെ്പട്ടതോ?
ആരാണ് സത്യങ്ങള്‍ കുഴിച്ചുമൂടിയത്?

അമ്മയുടെ ചിതത്തീ
ഇന്നുമെന്നെ പിന്തുടരുന്നു
ഒന്‍പതായ് പകുത്ത ആ മുടി
എന്നെ ചുറ്റിവരിയുന്നു…

sajithagouwry@gmail.com