ദാഹം
പ്രിയ സായുജ്
എനിക്ക് ദാഹിക്കുന്നു
ചുണ്ടുകള്‍ വരളുന്നു
തൊണ്ട ചുട്ടുപൊള്ളുന്നു
അവസാന തുള്ളി ചോരയും
ഊറ്റിക്കുടിച്ചെന്റെയുച്ചിയില്‍
സൂര്യന്‍ ഉഗ്രതാപം ചൊരിയുന്നു
ഞാന്‍ കരഞ്ഞുനോക്കി
കുറച്ചു കണ്ണീരെങ്കിലും കിട്ടിയിരുന്നെങ്കില്‍!
ഞാന്‍ ആകാശത്തേക്കു നോക്കി
വഴിതെറ്റിവന്ന മേഘങ്ങള്‍ ഒന്നുപോലും ഇല്ലെന്നോ?
ഞാന്‍ ഭൂമിയിലേക്കു നോക്കി
മണ്ണും ഒരിറ്റു നീരിനായ് കേഴുന്നു!
അശരീരിയായൊരു ആര്‍ത്തനാദമെന്നില്‍ അലയടിച്ചു
“മരം മുറിച്ചു നീ മണിമാളിക തീര്‍ത്തു
മണല്‍ വാരി നീ സ്വപ്നസൗധം പണിഞ്ഞു
എനിക്കു പെയ്തിറങ്ങാന്‍ ഹരതവനമില്ലാതെ
എനിക്കൊഴുകാന്‍ ഭൂമിയില്ലാതെ
ഞാന്‍ നിന്നിലേക്കെത്തുന്നതെങ്ങനെ പൈതലേ?”
ഉത്തരമില്ലാതെ കേണു ഞാന്‍
എനിക്കു ദാഹിക്കുന്നു…
ഒരിത്തിരി വെള്ളം തരൂ…
(സന്ദേശം: നാളേക്ക് കരുതിവയ്‌ക്കേണ്ടത് പണം മാത്രമല്ല)
sayujpriya@gmail.com, priyasayuj@gmail.com
Leave a Reply