നിറമില്ളാത്ത ഡാലിയ
എന്‍. മെഹബൂബ്
ഇടവഴികളിലൂടെ, പുതുമഴയുടെ ഗന്ധം പരത്തി പായുന്ന ഒഴുക്കുകള്‍…
നഗരകൃത്രിമങ്ങളുടെ മീതേ പെയ്ത വെള്ളിവള്ളികള്‍ പതിനായിരങ്ങളെ ഗ്രാമ്യതയുടെ വര്‍ണ്ണങ്ങളിലേക്കു പടര്‍ത്തി.
ഒരു മഴ ഒരു കാലത്തെ ഓര്‍മ്മിപ്പിക്കുന്നു. ഓരോ പൊട്ടും വളകളും ചില ഗന്ധങ്ങളും പഴയ ഓര്‍മ്മകള്‍ തരുന്നു.
രാത്രി, ആലസ്യമാണ്ട തെരുവിനു മീതെ മൃഗതൃഷ്ണയില്‌ളാത്ത മനുഷ്യര്‍ക്കു സ്വപ്നങ്ങളെ കൂട്ടികൊടുത്തു…
തീര്‍ച്ചയായും അവര്‍ ഏകാകികളാണ്, ആരൊക്കെ? ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്ക് തിരിഞ്ഞുകൊണ്ട് ഡാലിയ ചോദിച്ചു.
ഹോസ്റ്റല്‍ മുറിയുടെ ജനാലയിലൂടെ നോക്കിയാല്‍ കാണാവുന്ന റോഡുവിളക്കിന് അഭിമുഖമായി ഇരുന്നുകൊണ്ട് നിമ്മി
ഫിലോസഫിക്കലായി; ‘വെളിച്ചം തരുന്ന ‘ഏകാകികള്‍’, ധ്രുവങ്ങളിലൂടെയുള്ള സൂര്യന്റെ ഏകാന്തമായ യാത്രകള്‍…
വിളക്കേന്തി നില്‍ക്കുന്ന ചന്ദ്രന്‍, എത്രയെത്ര റോഡു വിളക്കുകള്‍… അവര്‍ തനിച്ചാണ്, വിജനതയില്‍ ആര്‍ക്കൊക്കെയോ
വേണ്ടി ഒറ്റയ്ക്ക് ഇരിക്കുന്നു.
ഡാലിയ, നാം തമ്മില്‍ രണ്ടു രാത്രികളുടെ ബന്ധം മാത്രം. എന്റെ മുഖം കാണാത്ത ആദ്യ സുഹൃത്ത്. എന്നെ
അത്ഭുതപെ്പടുത്തുന്നതിതാണ്, നിങ്ങള്‍ എങ്ങനെയാണ് സിനിമയ്ക്കു തിരക്കഥ എഴുതുന്നുവെന്ന്. പ്രകൃതിയിലെ, മനുഷ്യ
ജീവിതത്തിലെ ദൃശ്യഭംഗികള്‍ കോര്‍ത്തിണക്കുന്ന ഒരു കലാരൂപത്തിന് നിങ്ങളുടെ ചിന്ത വഴികാട്ടിയാകുന്നു!
അണ്‍ബിലീവബിള്‍,
പ്‌ളീസ് ടെല്‍ മീ, നിന്റെ കാഴ്ചകളെക്കുറിച്ച്.
Leave a Reply