പുരോഗമനസാഹിത്യത്തിന്റെ ഭാവിജീവിതം
അതുകൊണ്ട് സന്ദര്യബോധമല്ള യാഥാസ്ഥിതികസാഹിത്യത്തെയും ജീവല്സാഹിത്യത്തെയും വേര്‍തിരിക്കുന്നത്. മഹത്തായ കലാസൗന്ദര്യമുള്ള കൃതികള്‍ ജീവല്സാഹിത്യത്തിലുണ്ടാവാം; മറ്റു സാഹിത്യത്തിലുമുണ്ടാവാം. അതുപോലെ ഏറ്റവും പരുക്കന്മട്ടിലുള്ള കൃതികളും രണ്ടുവിഭാഗങ്ങളിലുമുണ്ടാവാം. പുരോഗമനപരമായ ശക്തികളുടെ പ്രാതിനിധ്യം വഹിച്ചുകൊണ്ട് മുമ്പോട്ടുവന്നാല്‍ ഏറ്റവും സുന്ദരമായ കവിതയും ജീവല്‍സാഹിത്യമായി. യാഥാസ്ഥിതികശക്തികളെ പ്രതിനിധീകരിക്കുന്നത് എത്ര പരുക്കനായാലും ജീവല്സാഹിത്യമാവുകയില്ള. പരുക്കന്മട്ടല്ള; പുരോഗതിയുടെ ആവേശജനകമായ സന്ദേശമാണ് ജീവല്‍സാഹിത്യത്തിന്റെ ജീവന്.
ഇ.എം.എസ്. നമ്പൂതിരിപ്പാട്
ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളില്‍, ജീവല്‍സാഹിത്യം സംഘടനാരൂപം കൈവരിക്കുകയും പുരോഗമനസാഹിത്യം എന്ന ആശയം പ്രബലമാവുകയും ചെയ്ത കാലയളവില്‍, മലയാളസാഹിത്യത്തിന്റെ പൊതു അന്തരീക്ഷം പുരോഗമനസാഹിത്യത്തിന്റെ ആശയാവലികളുമായി ഒത്തുചേര്‍ന്നു നിലകൊള്ളാന്‍ അങ്ങേയറ്റം സന്നദ്ധമായിരുന്നു. ഒരുരൂപാ വരുമാനമുള്ളവനും പത്തുരൂപാ വരുമാനമുള്ളവനും തമ്മില്‍ വഴക്കുണ്ടാക്കാന്‍ പുറപെ്പടുന്നവരെക്കുറിച്ചുള്ള മാരാരുടെ നസ്യങ്ങളോ, ‘ഉത്തമാംഗം മനുഷ്യന് വയറെന്ന് നിനയ്ക്കുന്ന’വരെക്കുറിച്ചുള്ള സഞ്ജയന്റെ പരിഹാസമോ, പുരോഗമനസാഹിത്യത്തെ ഏറെയൊന്നും ദുര്ബലപെ്പടുത്തുകയുണ്ടായില്ള. കേരളീയജീവിതത്തെയാകെ സ്വാധീനിച്ച നവോത്ഥാനത്തിന്റെ ഊര്‍ജ്ജംകൊണ്ടാണ് പുരോഗമനസാഹിത്യം അക്കാലത്ത് സ്വയം സ്ഥാനപെ്പടുത്തിയത്. ദേശീയത, ജാതിവിരുദ്ധത, സാമ്രാജ്യത്വവിരോധം, സ്ത്രീസ്വാതന്ത്ര്യം മുതലായ പ്രമേയങ്ങളെ മുന്‍നിര്‍ത്തി പുരോഗമനസാഹിത്യത്തെ നിര്‍വ്വചിക്കാനും ആ നിര്‍വ്വചനത്തിന്റെ ചട്ടക്കൂട്ടിനുള്ളില്‍ രചനാജീവിതത്തെ സാക്ഷാത്കരിക്കാനും അന്ന് പ്രസ്ഥാനത്തിലെ എഴുത്തുകാര്‍ക്ക് കഴിയുകയുണ്ടായി. പ്രസ്ഥാനവുമായി ചേര്‍ന്നുപോകുന്ന ഉന്നതരായ എഴുത്തുകാരുടെ വലിയൊരു നിര സ്വാഭാവികമായിത്തന്നെ രൂപപെ്പട്ടു. തകഴി, ദേവ്, പൊന്‍കുന്നം വര്‍ക്കി, എം.പി. പോള്‍, മുണ്ടശേ്ശരി, കേസരി എ. ബാലകൃഷ്ണപിള്ള എന്നിവര്‍ മുതല്‍ വള്ളത്തോളും ചങ്ങമ്പുഴയും ശങ്കരക്കുറുപ്പും വരെയുള്ളവര്‍ക്ക് പങ്കുചേരാവുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ സ്വഭാവം പുരോഗമനസാഹിത്യം കൈവരിച്ചു. സംഘടനാപരമായ പങ്കാളിത്തമോ, പ്രത്യയശാസ്ത്രപരമായ ഏകീഭാവമോ ഇല്ളാതെതന്നെ പുരോഗമനസാഹിത്യപ്രസ്ഥാനവുമായി ഐക്യപെ്പടാന് എഴുത്തുകാര്‍ പ്രേരിതരാകുന്ന വിധത്തില്‍, ആ കാലയളവിന്റെ പരിവര്ത്തനപരമയ ഊര്‍ജ്ജം പ്രസ്ഥാനം ഏറ്റുവാങ്ങിയിരുന്നു എന്നര്‍ത്ഥം.
ഇങ്ങനെ ഒരു കാലയളവിന്റെ ഭാവുകത്വത്തെ അപ്പാടെ സംഗ്രഹിക്കുന്ന പ്രസ്ഥാനമായി സ്ഥാനം കയ്യാളുമ്പോള്ത്തന്നെ രണ്ടുതരം പ്രതിസന്ധികള്‍ പുരോഗമനപ്രസ്ഥാനത്തെ ബാധിച്ചിരുന്നു. അതിലൊന്നാണ് രൂപഭദ്രതയെചൊല്ളിയുള്ള തര്‍ക്കമായി പ്രത്യക്ഷപെ്പട്ടത്. മറ്റേതാകട്ടെ ആധുനികതാപ്രസ്ഥാനം (ശസപഫഴഷയറശ) എന്ന സാഹിത്യകലാപ്രവണതയുടെ രംഗപ്രവേശംവരെ കാര്യമായി തിരിച്ചറിയപെ്പടുകയുണ്ടായില്ള. ആധുനികതാപ്രസ്ഥാനത്തിന്റെ വരവോടെ പുരോഗമനസാഹിത്യം നിര്വ്വചിക്കപെ്പട്ടതിന്റെ പരിമിതി മറ്റൊരുരൂപത്തിലും പ്രത്യക്ഷപെ്പട്ടു എന്നു പറയാം.
Leave a Reply