പുരോഗമനസാഹിത്യത്തിന്റെ ഭാവിജീവിതം
പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ സൗന്ദര്യയുക്തിയുടെ പരിമിതി അക്കാലത്തുതന്നെ മറ്റൊരു രൂപത്തിലും പ്രത്യക്ഷപെ്പട്ടിരുന്നു. ചങ്ങമ്പുഴക്കവിതയെക്കുറിച്ചുള്ള വിലയിരുത്തലായാണ് അത് ആദ്യം പ്രത്യക്ഷപെ്പട്ടതെങ്കില്, വൈലോപ്പിള്ളിയും കുഞ്ഞിരാമന്‍നായരും മറ്റും ഉള്‍പെ്പടുന്ന ഒരുകൂട്ടം കവികളെക്കുറിച്ചുള്ള മൗനമായി പിന്നാലെ മറ്റൊരുവിധത്തിലും അത് പ്രത്യക്ഷപെ്പട്ടു. 30-കളിലെ സാമ്പത്തികക്കുഴപ്പം ജന്മം നല്കിയ നിരാശയുടെയും മോഹഭംഗത്തിന്റെയും മറ്റും കവിതയായി ചങ്ങമ്പുഴക്കവിത വിശദീകരിക്കപെ്പട്ടപേ്പാള്, മാനുഷികാനുഭൂതിയുടെ അപരലോകങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്ന ഭാഷയുടെ അതിവര്ത്തനശേഷിയും ചങ്ങമ്പുഴക്കവിതയില്‍ ഇത് കേരളീയമായ സ്വരൂപമാര്ജ്ജിച്ച് മലയാളഭാവനയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തെ തിരുത്തിയെഴുതുന്നതും പരിഗണിക്കപ്പടാതെ പോയി. വൈലോപ്പിള്ളിയുടെ ‘പന്തങ്ങളും’ ‘ജലസേചന’വും മറ്റും വാഴ്ത്തപെ്പട്ടപേ്പാള് ‘സഹ്യന്റെ മകനും’ ‘കുടിയൊഴിക്കലും’ ഉള്‍പെ്പടെയുള്ള രചനകളുടെ പ്രാധാന്യം വിശദീകരിക്കപെ്പട്ടില്ള. ‘ദുരവസ്ഥ’യിലെ പ്രണയവിപ്ളവത്തെപേ്പാലെ പ്രധാനമാണ് നളിനിയിലെയും ലീലയിലെയും പ്രണയവിപ്ളവങ്ങളെന്നും മനസ്സിലാക്കപെ്പടുകയുണ്ടായില്ള. ചുരുക്കത്തില്‍ നവോത്ഥാനപരമായ സാമൂഹ്യപരിവര്‍ത്തനത്തിന്റെ ഗതിവേഗത്തിനൊപ്പം പോകുന്ന രചനകളിലൂടെയാണ് പുരോഗമനസാഹിത്യം അന്ന് സ്വയം നിര്‍വചിച്ചത്. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ മുഖ്യധാരാസാഹിത്യവും പൊതുജീവിതവും നവോത്ഥാനമൂല്യങ്ങള്‍ക്ക് മേല്‍ക്കൈ ഉള്ള ഒന്നായിരുന്നതിനാല്‍ ഈ നിര്വചനപദ്ധതി അന്ന് വലിയ പ്രതിസന്ധിയായി അനുഭവപെ്പട്ടില്ള എന്നുമാത്രം. പക്ഷേ, ഏറെ വൈകാതെതന്നെ ഈ ഘട്ടം അവസാനിക്കുകയുണ്ടായി. ചങ്ങമ്പുഴക്കവിതയെ വിലയിരുത്തുന്നതില്‍വന്ന പരിമിതി കൂടുതല്‍ വലിയ രൂപമാര്‍ജ്ജിച്ച് പുരോഗമനസാഹിത്യത്തെ ബാധിക്കാന്‍ തുടങ്ങുകയും ചെയ്തു.
Leave a Reply