പുരോഗമനസാഹിത്യത്തിന്റെ ഭാവിജീവിതം
ആധുനികത ഏകമുഖമായ ഒരു സാമൂഹ്യഘടനയല്ളാത്തതിനാല് മുതലാളിത്തവിമര്‍ശനത്തെ മാത്രം വിചാരകേന്ദ്രത്തില്‍ നിലനിര്‍ത്തുന്ന ഒരു വിമര്‍ശനപദ്ധതിക്ക് ആധുനികതാ വിമര്‍ശനം എന്നനിലയില്‍ മുന്നോട്ടുപോകുന്നതില്‍ ഒട്ടനവധി പരിമിതികളെ നേരിടേണ്ടിവരും. ഈ പരിമിതിയെ മറികടക്കന്‍ വേണ്ടിയാണ് ആധുനികതാ വിമര്‍ശനത്തിന്റെ നിരവധി മാനങ്ങളെ ഉള്‍ക്കൊള്ളുന്ന ബൃഹദ് പുരോഗമനപ്രസ്ഥാനത്തെക്കുറിച്ച് കേസരി പറഞ്ഞത്. ആധുനിക്തയുടെ ഭൗതികാസ്പദമായ മുതലാളിത്തത്തെ എന്നതുപോലെ അതിന്റെ കുടുംബ-സദാചാര-ലൈംഗിക സങ്കല്പങ്ങളെയും വിമര്‍ശനവിധേയമാക്കാന്‍ പുരോഗമനസാഹിത്യത്തിന് കഴിയേണ്ടതായിരുന്നു. അതുപോലെ ആധുനികമാനവവാദത്തിന്റെ പരിമിതികളെയും ആധുനികമായ വികസനയുക്തിയെയും വിമര്‍ശനവിധേയമാക്കാന്‍ കഴിയേണ്ടിയിരുന്നു. ഇത്തരം നിരവധി വിമര്ശനധാരകളെ സംഗ്രഹിക്കാന്‍പോന്ന ഒരു സൈദ്ധാന്തികസമീക്ഷയുടെ പിന്‍ബലത്തില്‍ മാത്രമേ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന് നവോത്ഥാനാനന്തരദശയിലെ കേരളീയജീവിതത്തെ ശരിയായി അഭിസംബോധനചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.
ഒക്ടോബര്‍ വിപ്ളവത്തിന് തൊട്ടുപിന്നാലെയുള്ള കാലയളവില്‍ റഷ്യന്‍ കലാ-സാഹിത്യരംഗം ഇത്തരമൊരു സാധ്യതയെ ഉള്‍ക്കൊണ്ടിരുന്നതായി ഇപേ്പാള്‍ നമുക്കറിയാം. സോഷ്യലിസറ്റ് റിയലിസത്തിന്റെ ഏകമുഖദര്ശനമല്ള 1920-കളിലെ റഷ്യയില്‍ ഉണ്ടായിരുന്നത്. സോഷ്യലിസ്റ്റ് റിയലിസത്തിന്റെ മാതൃകാരൂപങ്ങള്‍ മാക്സിംഗോര്‍ക്കിയും ഷോളോഖോവും അവതരിപ്പിക്കുമ്പോള്‍ത്തന്നെ റവല്യൂഷണറി സിംബലിസവുമായി മയക്കോവ്സ്കി അവിടെയുണ്ടായിരുന്നു. സ്റ്റാനിസ്ളാവ്സ്കിയും മെയര്ഹോള്ഡും അങ്ങേയറ്റം പരീക്ഷണവ്യഗ്രമായ നാടകാന്വേഷണങ്ങള്‍ നടത്തിയിരുന്നു. കണ്ഡിന്സ്കി അമൂര്‍ത്തചിത്രകലയുടെ രൂപാവലികള്ക്ക് ജന്മം നല്‍കിയിരുന്നു. ഐസന്‍സ്റ്റീന്‍ മൊണ്ടാഷിന്റെയും പുഡോവ്കിന്‍ മിസ് എന്‍ സീന്‍-ന്റെയും തത്ത്വങ്ങള്‍ ആവിഷ്കരിച്ചിരുന്നു. സ്ട്രാവിന്‍സ്കി മോഡേണിസ്റ്റ് സംഗീത പരീക്ഷണങ്ങളില്‍ മുഴുകിയിരുന്നു. വൊളോഷിനോവ്-ബഖ്തിന്-മെദ്വെദേവ് സംയുക്തം തികച്ചും നൂതനമായ ഭാഷാ-സാഹിത്യപഠനങ്ങള്‍ അവതരിപ്പിച്ചിരുന്നു. അങ്ങനെ, പില്ക്കലത്ത് ആധുനിക്താപ്രസ്ഥാനം (ശസഴപഫഷയറശ) എന്ന നിലയില്‍ ആധുനികതാവിമര്‍ശനത്തിന്റെ വിവിധ രൂപങ്ങളായി വികസിച്ചുവന്ന നിരവധി ശാഖകള്‍ റഷ്യന്‍ജീവിതത്തിന്റെ കേന്ദ്രത്തിലുണ്ടായിരുന്നു.
Leave a Reply