ശകുന്തളയുടെ ദൂരങ്ങള്‍: പ്രകൃതിയില്‍ നിന്ന് വിഹായസ
വൃക്ഷങ്ങള്‍ മാത്രമല്ള കിളികളും കുയില്‍ നാദത്താല്‍ ശകുന്തളയ്ക്കു യാത്രാനുമതി കൊടുക്കുന്നു (ശേ്ളാകം-10) ശകുന്തളയുടെ യാത്ര സുഖമായിരിക്കാന്‍ ദേവാനുഗ്രഹം അശിരീരിയായി എത്തുന്നു (ശേ്ളാകം-11). മാനും മയിലും വല്ളികളും ശകുന്തളയുടെ പിരിഞ്ഞുപോക്കില്‍ ഖേദിക്കുന്നു (ശേ്ളാകം 12). കണ്വമുനി ചൂത-നവമാലികങ്ങളുടെ ചേര്‍ച്ച പോലെയാണ് ശകുന്തളാദൂഷ്യന്ത ബന്ധത്തെ കണ്ടെത്തുന്നത് (ശേ്ളാകം-13). ശകുന്തള പിതാവിനോട് തന്നെപ്പറ്റിക്കൂടി കേ്ളശിച്ച്് ശരീരം ക്ഷീണിപ്പിക്കരുതെന്ന് അപേക്ഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ആശ്രമമുറ്റത്തെ, നീവാരം മുളച്ച ഞാറില്‍ ചെന്നെത്തുന്നു. ആ നീവാരം വിതച്ചത് മകളായ ശകുന്തള ആയിരുന്നു. ഓര്‍മ്മകള്‍ കൊണ്ടുവരുന്ന പ്രകൃതിയായി ശകുന്തള മാറുന്നു. അത് മനഃപൂര്വ്വുമല്ള, കവിതയില്‍ സ്വാഭാവികമായി സംഭവിക്കുകയാണ്:
മാലിന്നെന്തവസാനം
ബാലേ, നീ ബലി പൊഴിച്ച നീവാരം
ഞാറായ് മുളച്ചതുടജ-
ദ്വാരാങ്കണമാര്ന്നു കാണുമ്പോള്‍? (ശേ്ളാകം 21)
ദീര്ഘാപാംഗന് ശകുന്തളയെ പിന്തുടരാന് ശ്രമിക്കുന്നത് വനഭൂമിയും ശകുന്തളയുമായുള്ള നിത്യബന്ധം കൊണ്ടുകൂടിയാണ്. അത് ഒരു ജീവിതരീതിയായി മാറുന്നു, അതൊന്നും ആരും അറിഞ്ഞുകൊണ്ടലെ്ളങ്കിലും.
Leave a Reply