ശകുന്തളയുടെ ദൂരങ്ങള്‍: പ്രകൃതിയില്‍ നിന്ന് വിഹായസ
രണ്ട്
അഷ്ടമൂര്‍ത്തി (ജലം, ഹോതാവ്, അഗ്നി, സൂര്യന്‍, ചന്ദ്രന്‍, ആകാശം, ഭൂമി, വായു) ആയ പരമശിവനെയാണ് നാടകത്തിന്റെ പ്രസ്താവനയില്‍ സ്തുതിക്കുന്നത്. തുടര്‍ന്ന് സൂത്രധാരനും നടിയുമായുള്ള സംഭാഷണത്തില്‍ ഗ്രീഷ്മത്തിലെ പ്രകൃതി നല്‍കുന്ന സൗഖ്യം കാവ്യസൗന്ദര്യമായി മാറുന്നു. പരിസരപ്രകൃതി ഗാനമായിത്തീരുന്നു. ദുഷ്യന്താഗമത്തില്‍ ആശ്രമമൃഗത്തിനെ കൊല്‌ളരുതെന്ന താക്കീത്, ആശ്രമാന്തരീക്ഷത്തിലേക്ക്് അധിനിവേശം പാടില്‌ളാ എന്ന മുന്നറിയിപ്പാണ്. ഈ മുന്നറിയിപ്പിന്റെ ലംഘനം ശകുന്തള വഴി നടത്തുന്നത് അറിയാതെയാണ്. രാജാക്കന്മാര്‍ക്കു മാത്രമിണങ്ങുന്ന രീതിയില്‍, ബന്ധുക്കള്‍ അറിയാതെ ശകുന്തളയും ദുഷ്യന്തനും ഗാന്ധര്‍വ വിവാഹം കഴിക്കുന്നു. അതിന്റെ ഭവിഷ്യത്തും അറിയാതെ തന്നെ അനുഭവിക്കുന്നു. പ്രകൃതിപ്രാണനെ മറന്നുകൊണ്ട് നഗരജീവിതത്തിലേക്ക് ചെന്നുകയറാന്‍ പോയ ശകുന്തളയ്ക്ക് അഞ്ചാം അങ്കത്തിലുണ്ടാകുന്ന തിരിച്ചടി ദുരന്തഭൂമികയിലെത്തുന്നു. നാലാമങ്കത്തില്‍ തന്നെ അതിന്റെ സൂചനകളാരംഭിക്കുന്നു:
അനസൂയ: ഈയുള്ളവര്‍ക്കു ലൗകിക വിഷയങ്ങളില്‍ പ്രവേശനമില്‌ളാത്തതുകൊണ്ട് ഈവക സംഗതികളില്‍ പരിജ്ഞാനം ഇല്‌ള; എങ്കിലും ഇത്ര ഒക്കെ എനിക്കും അറിയാം. ആ രാജാവ് ശകുന്തളയുടെ നേരെ കാണിച്ചതു മര്യാദയായില്‌ള… ആ നേരുകെട്ട രാജാവുമായി ശുദ്ധാത്മാവായ പ്രിയസഖിയെ ഇങ്ങനെ കൊണ്ടുചെന്ന് ഇടപെടുത്തിയലേ്‌ളാ…
അഞ്ചാമങ്കത്തില്‍ ശകുന്തളയും ശാര്‍ങ്ഗരവനും നാഗരികന്റെ അനാര്യത്വത്തെ അപലപിക്കുന്നു:
ശകുന്തള: അനാര്യ, ശേഷം പേരും അങ്ങയെപേ്പാലെയെന്നാണ് അങ്ങേയ്ക്കു ഭാവം. പുല്‌ളുകൊണ്ടു മറഞ്ഞ കിണറുപോലെ ധര്‍മ്മച്ചട്ടയിട്ടു മുറുക്കിയ അങ്ങേടെ മട്ട് മറ്റാരെങ്കിലും കാട്ടുമോ?
ശാര്‍ങ്ഗരവന്‍ ശകുന്തളയുടെ, ഒരുപക്ഷെ നാഗരികര്‍ക്കു മാത്രമിണങ്ങിയ ഒളിബന്ധ(ഗാന്ധര്‍വ്വം)ത്തെ രൂക്ഷമായിത്തന്നെ കുറ്റപെ്പടുത്തുന്നു:
സ്വയംകൃതമായ ചാപല്യം ഇങ്ങനെയാണ് തിരഞ്ഞടിക്കുന്നത്…. രഹസ്‌സിലുള്ള വേഴ്ചസ്ഥിതിയൊന്നുമറിഞ്ഞിടാതെ ചെയ്താലിതുപോല്‍ ബന്ധുത ബദ്ധവൈരമാകും.
എന്നുതന്നെയല്‌ള, രാജാവ് വസ്തുതകള്‍ മുഴുവന്‍ കീഴ്‌മേലാക്കിപ്പറയുകയാണെന്നും ഗ്രാമ്യജീവിതത്തെ അപ്രമാണമായി എഴുതിത്തള്ളുകയാണെന്നും ശാര്‍ങ്ഗരവന്‍ പറയുന്നുണ്ട്:
പാരില്‍പ്പിറന്നതുമുതല്‍ ചതിയെന്നതുള്ളില്‍
ക്കേറാത്തൊരാള്‍ പറവതൊക്കെയുമപ്രമാണം
നേരസ്ഥരായി വിലസട്ടെ പഠിത്തമെന്ന
പേരും പറഞ്ഞു പരവഞ്ചനയഭ്യസിപേ്പാര്‍.
Leave a Reply