ശകുന്തളയുടെ ദൂരങ്ങള്‍: പ്രകൃതിയില്‍ നിന്ന് വിഹായസ
സ്വാഭാവിക പ്രകൃതിയാണ് കാളിദാസന്റെ പ്രേരണ. മോഹന്‍ രാകേശിന്റെ ‘ആഷ്ാഡ് കാ ഏക് ദിന്’ല്‍ ചക്രവര്‍ത്തി സഭയിലേക്ക് ക്ഷണിച്ചിട്ടും വന്യപ്രകൃതി വിട്ടുപോകാന്‍ കൂട്ടാക്കാത്ത ഒരു കാളിദാസനുണ്ട്. പിന്നീട് മല്ളിക (കാമുകി) യുടെ പ്രേരണമൂലം പോയെങ്കിലും ഉജ്ജയിനിയിലെ കാളിദാസന്റെ ഉള്ളുമുഴുവന്‍ തന്റെ നിത്യപ്രകൃതിയായിരുന്നു. സ്വാഭാവിക പ്രകൃതിക്ക് ക്ഷീണമേറ്റാലും ഭംഗിക്കുറവില്ള. ശരിയായ സൗന്ദര്യത്തിന്് ഈ പ്രകൃതിസ്വഭാവമുണ്ട്:
…കോട്ടം മന്മഥനാലണഞ്ഞിടുകിലും
തന്വംഗി രമ്യാംഗിതാന്‍
കോടക്കാറ്റടിയേറ്റു വെള്ളില കൊഴി-
ഞ്ഞിട്ടുള്ള വാസന്തിപോല്‍
വിരഹാവസ്ഥയിലും ശകുന്തളയുടെ സൗന്ദര്യത്തിന് കുറവില്ള, വെള്ളില കൊഴിഞ്ഞിട്ടും മുല്ളവള്ളിക്കു സൗന്ദര്യം കുറയാത്തതുപോലെ (കാളിദാസന്റെ ഉപമകെളല്ളാം പ്രകൃതിയില്‍ നിന്ന് നേരിട്ടാണ്. പില്ക്കാല കവികളെ ഈ സ്വഭാവം സ്വാധീനിച്ചിട്ടുണ്ട്). ഇനിയുമുണ്ട് ഉദാഹരണങ്ങള്‍. ശകുന്തളയില്‍ നിന്നുതന്നെ തന്നോടുള്ള അനുരാഗം ദുഷ്യന്തന് നേരിട്ടറിയാന്‍ കഴിഞ്ഞപേ്പാള്‍ അദ്ദേഹത്തിന്റെ വിചാരം:
സന്താപമേകാനുമകറ്റുവാനും
ചെന്താര്ശരന്താനൊരു ഹേതുവായി
ഇക്കണ്ടലോകത്തിനു വര്‍ഷമേകാന്‍
കാര്കൊണ്ടേഴും വാസരമെന്നപോലെ.
മന്നവന്റെ കര്‍മ്മയോഗത്തെക്കുറിച്ച് പറയുമ്പോള്‍ രണ്ട് ഊന്നുകള്‍ പറയുന്നു: ഒന്നബ്ദികാഞ്ചിയാമൂഴി, മറ്റേത് ശകുന്തള. ഭൂമി പോലെ പത്നി. രണ്ടും രണ്ട് രക്ഷകള്‍. ലൗകികജീവിതം പോലെ ഇവിടെ ഭൂമിയെക്കാണുന്നു. മഹാകവിത്വത്തിന്റെ ദര്‍ശനചാരുത അങ്ങനെയാണ്.
Leave a Reply